കാഴ്ചശക്തി വർധിപ്പിക്കാൻ നിങ്ങൾ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : Aug 25, 2019, 09:10 PM ISTUpdated : Aug 25, 2019, 09:24 PM IST
കാഴ്ചശക്തി വർധിപ്പിക്കാൻ നിങ്ങൾ ചെയ്യേണ്ട 5 കാര്യങ്ങൾ

Synopsis

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക.

കംപ്യൂട്ടര്‍, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു കണ്ണിനു പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ഇവിടെയിതാ, കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്‌ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക.

രണ്ട്....

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

മൂന്ന്...

കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്‌ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍നിന്ന് ഇടയ്‌ക്കിടെ ദൃഷ്‌ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനിറ്റ് കൂടുമ്പോഴും സ്‌ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

നാല്...

കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പുകവലി ഒഴിവാക്കിയാല്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല, കാഴ്‌ചശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

അഞ്ച്...

സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ കാഴ്‌ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇതുകൂടാതെ വിറ്റാമിന്‍ എ അടങ്ങിയ പാവയ്‌ക്ക, ചീരയില പോലെയുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുക. ഇത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്