ഫാറ്റി ലിവർ തടയാൻ ഈ നാല് ഭക്ഷണങ്ങൾ ശീലമാക്കൂ

By Web TeamFirst Published May 23, 2020, 2:32 PM IST
Highlights

വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങള്‍. ഫാറ്റി ലിവർ തടയാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം...

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. നിങ്ങളുടെ കരളിൽ ചെറിയ അളവില്‍ കൊഴുപ്പ് ഉള്ളത് സ്വാഭാവികമാണ്. മദ്യപാനമാണ് ഫാറ്റി ലിവറിന്റെ പ്രധാനകാരണമായി പറയുന്നത്. ഫാറ്റി ലിവര്‍ കൂടുതലായി മദ്യപിക്കുന്നവരിലാണ് കണ്ട് വരുന്നത്. വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങള്‍. ഫാറ്റി ലിവർ തടയാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം...

ഒന്ന്...

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് 'ഇലക്കറികൾ'. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത് . പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.

രണ്ട്...

കരളിനെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് 'വാൾനട്ട്'. കരളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. 

മൂന്ന്...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഗ്രീന്‍ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാൻ ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

നാല്.‌..

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് 'കാരറ്റ്'. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പോഷകങ്ങളാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കരളിന് മാത്രമല്ല, ​ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കാരറ്റിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഫാറ്റി ലിവർ എങ്ങനെ തടയാം; അറിയേണ്ട ചില കാര്യങ്ങൾ...

click me!