Food Poisoning : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

Published : Jan 07, 2023, 11:16 AM IST
Food Poisoning  : ഭക്ഷ്യവിഷബാധ ; ശ്രദ്ധിക്കേണ്ടത് അഞ്ച് കാര്യങ്ങൾ

Synopsis

മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഭക്ഷ്യവിഷബാധ.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.

എന്താണ് ഭക്ഷ്യവിഷബാധ?

മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഭക്ഷ്യവിഷബാധ. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്, ബേക്കറിയിലെ പഴയ സ്നാക്കുകൾ, ബിരിയാണി പോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും. പഴകുന്തോറും ഭക്ഷണത്തിൽ അണുക്കൾ വർധിക്കുന്നതിന് കാരണമാകുന്നു.  

ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാൽമണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകൾ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകൾ ജീവനുപോലും ഭീഷണിയാണ്. 

വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കേടായ ഭക്ഷണം കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്സിനുകൾ ഭക്ഷണം ചൂടാക്കിയത് കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുക.

ഭക്ഷ്യവിഷബാധ കൂടാതെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ധാരാളം രോഗങ്ങൾ ഉണ്ട് . വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, ചില വൈറസുകൾ മൂലമുള്ള മഞ്ഞപ്പിത്തം, അമീബ മൂലമുള്ള വയറുകടി, വിരബാധ തുടങ്ങി നിരവധി രോഗങ്ങൾ ഇവയിൽ പെടും.

ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണം ഒരു കാരണവശാവും കഴിക്കരുത്. രുചി, മണം, നിറം എന്നിവയിൽ വ്യത്യാസമനുഭവപ്പെട്ടാൽ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്.∙ 

പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്.

തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കിൽ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 

പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്.∙ പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോൾ എക്സ്പെയറി ഡേറ്റും നിർബന്ധമായും നോക്കണം. 

ബേക്കറിയിൽ നിന്ന് വാങ്ങുന്ന പലഹാരങ്ങൾ അന്നന്നു പാകപ്പെടുത്തിയവയാണെന്ന് ഉറപ്പാക്കുക. പഴകിയ എണ്ണപ്പലഹാരങ്ങൾ കഴിക്കാതിരിക്കുക. 

പാചകം ചെയ്യാനുള്ള പൊടികളും മറ്റും വാങ്ങുമ്പോൾ ഉപയോ​ഗത്തിന് ആവശ്യമായ അളവിൽ വാങ്ങാൻ ശ്രദ്ധിക്കണം.

സെര്‍വിക്കല്‍ ക്യാന്‍സര്‍ എങ്ങനെ തടയാം? ഇതിനെ കുറിച്ച് കൂടുതലറിയാം

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക