എല്ലുകള്‍ ശക്തി കുറഞ്ഞ് പൊട്ടലുകള്‍ വീഴുന്നതൊഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...

Published : Jan 15, 2024, 09:28 AM IST
എല്ലുകള്‍ ശക്തി കുറഞ്ഞ് പൊട്ടലുകള്‍ വീഴുന്നതൊഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...

Synopsis

എല്ലുകള്‍ ദുര്‍ബലമാവുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെയെത്തുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. ഇത് പ്രായം എന്ന ഘടകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പലരിലും അതല്ലാതെയും അസ്ഥിക്ഷയം ബാധിക്കാം.

എല്ലുകളാണ് നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ പിടിച്ചുനിര്‍ത്തുന്നതുമെല്ലാം. അതത് അവയവങ്ങളുടെ ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായമേറുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചതുടങ്ങുന്നത് സ്വാഭാവികമാണ്. ഇത് ചെറിയൊരു വീഴ്ചയിലോ പരുക്കിലോ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്താം.

ഇത്തരത്തില്‍ എല്ലുകള്‍ ദുര്‍ബലമാവുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെയെത്തുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. ഇത് പ്രായം എന്ന ഘടകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പലരിലും അതല്ലാതെയും അസ്ഥിക്ഷയം ബാധിക്കാം.അസ്ഥിക്ഷയം അല്ലെങ്കില്‍ 'ഓസ്റ്റിയോപോറോസിസ്' എന്ന രോഗാവസ്ഥയെ പ്രതിരോധിക്കാൻ, അതായത് അസ്ഥിക്ഷയം പിടിപെടാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്...

ഒന്ന്...

എല്ലുകളുടെ ആരോഗ്യത്തിനും നിലനില്‍പിനും ഏറെ ആവശ്യമായിട്ടുള്ള ഘടകമാണ് കാത്സ്യം. എല്ലിന് കാത്സ്യം ഫലപ്രദമായി കിട്ടാൻ ഒപ്പം വൈറ്റമിൻ -ഡിയും ആവശ്യമാണ്. ഈ രണ്ട് ഘടകങ്ങളുടെയും അഭാവം ദീര്‍ഘകാലം ഉണ്ടാകുന്നതിന്‍റെ ഭാഗമായി അസ്ഥിക്ഷയം പിടിപെടുന്ന ധാരാളം പേരുണ്ട്. അതിനാല്‍ തന്നെ കാത്സ്യം- വൈറ്റമിൻ-ഡി എന്നിവ കുറയാതെ ശ്രദ്ധിക്കേണ്ടത് പ്രധാമമാണ്.  ഭക്ഷണത്തിലൂടെയാണ് നമുക്ക് കാത്സ്യം നേടാനാവുക. വൈറ്റമിൻ ഡിയാണെങ്കില്‍ സൂര്യപ്രകാശത്തിലൂടെയാണ് ലഭിക്കുക. 

രണ്ട്...

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ശരീരവണ്ണം സൂക്ഷിക്കലാണ് അടുത്തതായി ശ്രദ്ധിക്കേണ്ടുന്ന കാര്യം. എല്ലുകളുടെ ആരോഗ്യകരമായ നിലനില്‍പിന് ഇത് പ്രധാനമാണ്. പ്രായത്തിനും ഉയരത്തിനും ചേരാത്ത രീതിയില്‍ അമിതവണ്ണമാകാതെയും അതുപോലെ തന്നെ തീരെ വണ്ണം കുറയാതെയും ശ്രദ്ധിക്കണം. ബാലൻസ്ഡ് ആയൊരു ഡയറ്റും ആരോഗ്യകരമായ ജീവിതരീതിയും ഇതിനായി പിന്തുടരാം. 

മൂന്ന്...

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന മറ്റൊരു ഘടകം പ്രോട്ടീൻ ആണ്. പ്രശ്നങ്ങള്‍ പറ്റിയ കോശകലകളെ ശരിയാക്കിയെടുക്കുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. ഇറച്ചി, മുട്ട- എല്ലാം ഇതിനായി കഴിക്കാവുന്നതാണ്. വെജിറ്റേറിയൻസിനാണെങ്കില്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ക്വിനോവ, കോട്ടേജ് ചീസ് എന്നിവയെല്ലാം പ്രോട്ടീനിനായി കഴിക്കാവുന്നതാണ്. 

നാല്...

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലം ഉപേക്ഷിക്കേണ്ടത് നര്‍ബന്ധമാണ്. അല്ലാത്തപക്ഷം എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടാം. അസ്ഥിക്ഷയത്തിനും സാധ്യതയേറുന്നു. 

അഞ്ച്...

കായികാധ്വാനമേതുമില്ലാത്ത, അല്ലെങ്കില്‍ വ്യായാമമില്ലാത്ത ജീവിതരീതി നല്ലതല്ല. ഇത് ആകെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ഭക്ഷണം- വ്യായാമം എന്നിവ എപ്പോഴും ഉറപ്പുവരുത്തേണ്ടതാണ്.

Also Read:- കുമ്പളങ്ങ ജ്യൂസ് ശീലമാക്കൂ; ഇത് നിസാരമല്ല, സംഗതി വളരെ 'ഹെല്‍ത്തി'...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം