ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published Mar 16, 2024, 8:16 AM IST
Highlights

നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 
 

കരളില്‍ അമിതമായി കൊഴുപ്പടിയുന്ന രോഗമാണ് ഫാറ്റി ലിവര്‍. ഒരു ജീവിതശൈലീ രോഗമാണിത്. അമിത കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. മദ്യപാനം മൂലമുള്ളതിനെ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്നാണ് പറയുന്നത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. 

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...  

ഒന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.

മൂന്ന്...

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ചോളം, ബീന്‍സ്, ബ്രൊക്കോളി, ഡ്രൈ ഫ്രൂട്ട്സ്, ആപ്പിള്‍ തുടങ്ങിയവ കഴിക്കാം. 

അഞ്ച്... 

ഫാറ്റിലിവര്‍ മാറാനുള്ള പ്രധാനമാര്‍​ഗം അമിതവണ്ണം കുറയ്ക്കുക എന്നതാണ്.

ആറ്... 

പതിവായി വ്യായാമം ചെയ്യുക. വ്യായാമമില്ലായ്മ കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം.  

ഏഴ്... 

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക.

എട്ട്...

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം ഉറക്കം പതിവാക്കുക. 

ഒമ്പത്...

വിറ്റാമിന്‍ ഡി അടക്കമുള്ള പോഷകങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇവ കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

പത്ത്... 

പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളും സ്വീകരിക്കുക. 

Also read: കരള്‍ രോഗങ്ങളെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

click me!