Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

Published : Apr 02, 2023, 07:59 AM ISTUpdated : Apr 02, 2023, 08:00 AM IST
Health Tips : മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

Synopsis

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.   

ദിവസവും മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. കാലാവസ്ഥ മുതൽ സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്. ഓരോ ദിവസവും തലയിൽ നിന്ന് 50-100 മുടി കൊഴിയുന്നത് എല്ലാവർക്കും സാധാരണമാണ്. എന്നാൽ എണ്ണം കൂടുതലാണെങ്കിൽ വലിയ പ്രശ്നമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ശിരോചർമ്മം വൃത്തിയാക്കാനും പരിപോഷിപ്പിക്കാനും മുടിക്ക് തിളക്കം നൽകാനും നെല്ലിക്കയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പൊടി, മലിനീകരണം, പുക, ഹെയർ സ്റ്റൈലിംഗ് ഉപകരണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കും. അകാല നരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.

നെല്ലിക്ക മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിൽ നെല്ലിക്ക ചേർക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച് മികസ് ചെയ്ത് തലയിൽ പുരട്ടുക 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

മുടിക്ക് വളരെ മികച്ചതാണ് ഉലുവ. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ  സഹായിക്കും. കുറച്ച് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം ഉലുവ അരച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. ശേഷം ഈ പാക്ക് മുടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

വേനല്‍ക്കാലത്ത് മടികൂടാതെ കുടിക്കാം ഇളനീര്‍; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

 

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും