
മുടി തഴച്ച് വളരാൻ നിങ്ങൾ വിവിധതരം എണ്ണകൾ ഉപയോഗിച്ച് കാണുമല്ലോ. മുടികൊഴിയുന്നത് അല്ലാതെ മുടി വളരാനുള്ള സാധ്യത കുറവായിരിക്കും. മുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് കഞ്ഞി വെള്ളം. കഞ്ഞിവെള്ളം വെറുതെ തലയിൽ തേച്ചിട്ട് കാര്യമില്ല. കഞ്ഞി വെള്ളവും ഉലുവയും കൂടി ചേർത്ത് വേണം തലയിൽ പുരട്ടാൻ.
ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം.
പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയുക. കഞ്ഞിവെള്ളത്തിന്റെ മണമിഷ്ടമല്ലെങ്കിൽ ചെമ്പരത്തി താളിയോ ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ തലയ്ക്ക് നല്ല തണുപ്പും കിട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam