നടൻ ഹൃത്വിക് റോഷൻ്റെ സഹോദരി സുനൈന കുറച്ചത് 50 കിലോയിലധികം ഭാരം, ഭക്ഷണക്രമം ഇങ്ങനെയൊക്കെ

Published : Nov 14, 2024, 05:28 PM ISTUpdated : Nov 14, 2024, 05:34 PM IST
നടൻ ഹൃത്വിക് റോഷൻ്റെ സഹോദരി സുനൈന കുറച്ചത് 50 കിലോയിലധികം ഭാരം, ഭക്ഷണക്രമം ഇങ്ങനെയൊക്കെ

Synopsis

സുനൈന തൻ്റെ മുമ്പത്തെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവച്ചിരുന്നത്. ഇപ്പോൾ എങ്ങനെയാണ് ഡയറ്റ് എന്നതിനെ കുറിച്ചും അവർ വീഡിയോയിൽ പറയുന്നു. 

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ്റെ സഹോദരി സുനൈന റോഷൻ 50 കിലോയിലധികം ശരീരഭാരമാണ് കുറച്ചത്. 
ബാരിയാട്രിക് സർജറിക്ക് ശേഷം സുനൈന ഒരു വർഷത്തിനുള്ളിലാണ് ശരീരഭാരം കുറച്ചത്. ആരോഗ്യകരമായ നിരവധി ജീവിതശൈലി മാറ്റങ്ങളിലൂടെയാണ് സുനൈന ഭാരം കുറച്ചത്.

സുനൈന തൻ്റെ മുമ്പത്തെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ പങ്കുവച്ചിരുന്നത്. ഇപ്പോൾ എങ്ങനെയാണ് ഡയറ്റ് എന്നതിനെ കുറിച്ചും അവർ വീഡിയോയിൽ പറയുന്നു. 

ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ജങ്ക് ഫുഡിൽ നിന്ന് ആരോഗ്യകരമായ ഭക്ഷണത്തിലേക്കുള്ള എൻ്റെ മാറ്റത്തെക്കുറിച്ചാണ്. മുമ്പ് ആരോ​ഗ്യകരമല്ലാത്ത ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. പിസ്സ, ബർഗറുകൾ എന്നിവ പ്രിയപ്പെട്ട വിഭവങ്ങളായിരുന്നു. അന്ന് എൻ്റെ ശരീരത്തിന് ആരോഗ്യകരമായ ഒരു ഭക്ഷണം പോലും ലഭിച്ചിരുന്നില്ലെന്ന് സുനൈന റോഷൻ വീഡിയോയിൽ പറയുന്നു.

' എനിക്ക് ഗ്രേഡ് 3 ഫാറ്റി ലിവർ ഉണ്ടായിരുന്നു. പിന്നീടത് മഞ്ഞപ്പിത്തത്തിലേക്ക് എത്തിച്ചേർന്നു. മഞ്ഞപ്പിത്തമുള്ള ആളുകൾക്ക് മസാലയോ വറുത്ത ഭക്ഷണമോ കഴിക്കാൻ പാടില്ല. അങ്ങനെ അന്നത്തെ ഭക്ഷണക്രമം തുടർന്നു...' - സുനൈന പറഞ്ഞു.

ആരോഗ്യകരമായ ജീവിതശെെലിയും ഭക്ഷണക്രമത്തിലേക്കും പോകണമെന്ന് അവർ പറഞ്ഞു.   നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നതിന് അലസത കാണിക്കരുത്. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നോർത്ത് ഭയപ്പെടരുത്. വളരെ വൈകിപ്പോയി എന്നും അവർ വീഡിയോയിൽ പറയുന്നു. 

ജീവിതത്തെ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ നല്ല തീരുമാനങ്ങൾ എടുക്കുക. നല്ല കാര്യങ്ങൾ ചെയ്ത് ദിവസങ്ങൾ തുടങ്ങുക. ആരോഗ്യകരമായ ജീവിതശെെലി വിവിധ രോ​ഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. നിങ്ങളോടുതന്നെ ദയ കാണിക്കൂ എന്നും വീഡിയോയിൽ സുനൈന പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ