
മുഖം തിളങ്ങാൻ ഇനി മുതൽ ഐസ് ക്യൂബും ഉപയോഗിക്കാം. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് തന്നെ നിങ്ങളുടെ മുഖം സുന്ദരമാക്കാം. ചര്‍മ്മത്തിന്റെ ഭംഗിക്കും മൃദുത്വത്തിനുമായി ദിവസവും ഒരു നേരം ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം നല്ല പോലെ മസാജ് ചെയ്താൽ മാത്രം മതി. ഐസ് ക്യൂബ് മസാജിങ് സ്ഥിരമാക്കാൻ ശ്രമിക്കണം.
മുഖത്തെ ഇരുണ്ട നിറം മാറാൻ ഐസ് പാക്ക് മുഖത്ത് പതിവായി ഉപയോഗിക്കുക. ഒരു കപ്പ് റോസ് വാട്ടറിലേക്ക് കുക്കുമ്പര്‍ ജ്യൂസ് കലർത്തുക. അൽപം നേരം തണുക്കാൻ വയ്ക്കുക. ശേഷം ഐസ് ക്യൂബ് പരുവത്തിലാകുമ്പോള്‍ കണ്ണിന് മുകളിൽ വയ്ക്കുക. കണ്ണിന് നല്ല തണുപ്പ് കിട്ടാൻ ഇത് നല്ലതാണ്.
മുഖക്കുരു മാറാൻ ഐസ് ക്യൂബ് കൊണ്ട് ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്. ചുണ്ടിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചുണ്ടുകൾക്ക് കൂടുതൽ നിറം കിട്ടാനും ചുണ്ടുകൾ കൂടുതൽ മൃദുലമാകാനും സഹായിക്കും. ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിനും ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഐസ് ക്യൂബ്.
ഐസ് ക്യൂബുകൊണ്ട് ചുണ്ടുകൾ മസാജ് ചെയ്യുന്നതിലൂടെ ചുണ്ടിലെ ചുളിവുകൾ മാറുകയും ആകർഷകമായ നിറം കൈവരുകയും ചെയ്യും. ചിലർക്ക് കാല്‍പാദം വിണ്ടു കീറുന്നത് കാണാം. കാല്‍പാദം വിണ്ടു കീറുന്നത് തടയാൻ ഐസ് ക്യൂബിൽ അൽപം നാരങ്ങനീരും തക്കാളി നീരും ചേർത്ത് കാൽ പാദങ്ങളിൽ 15 മിനിറ്റ് മസാജ് ചെയ്യുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam