രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

Published : Jan 30, 2025, 03:37 PM ISTUpdated : Jan 30, 2025, 03:44 PM IST
രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

Synopsis

രോഗപ്രതിരോധ ശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ അവശ്യ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മഞ്ഞുകാലത്താണ് അണുബാധകളും രോഗങ്ങളും വ്യാപകമാകുന്നത്. അതിനാൽ ഈ സമയത്ത് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.  രോഗപ്രതിരോധ ശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ അവശ്യ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. വിറ്റാമിൻ സി

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ് വിറ്റാമിൻ സി. അതിനാല്‍ വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, സ്ട്രോബെറി, കിവി, ബെല്‍ പെപ്പര്‍, ബ്രൊക്കോളി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  

2. സിങ്ക്

അണുബാധയുടെ തീവ്രത കുറയ്ക്കാൻ സിങ്ക് സഹായിക്കുമെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തിന് ഇത് അത്യന്താപേക്ഷിതമാണ്. മാംസം, കക്കയിറച്ചി, പയർവർഗ്ഗങ്ങൾ, വിത്തുകൾ, നട്സ്, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങൾ എന്നിവ സിങ്കിൻ്റെ നല്ല ഉറവിടങ്ങളാണ്.

3. വിറ്റാമിൻ ഡി

സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഡി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.  വിറ്റാമിൻ 
ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വിറ്റാമിൻ ഡിയുടെ പ്രാഥമിക ഉറവിടമാണ് സൂര്യപ്രകാശം.  എന്നാൽ കൊഴുപ്പുള്ള മത്സ്യം (സാൽമൺ പോലുള്ളവ), കൂൺ, പാലുൽപ്പന്നങ്ങൾ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി കാണപ്പെടുന്നു.

4. വിറ്റാമിൻ എ

രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കാനും വിറ്റാമിൻ എ സഹായിക്കുന്നു. ക്യാരറ്റ്, മധുരക്കിഴങ്ങ്, ബ്രൊക്കോളി, ചീര, ഓറഞ്ച്, പാലുൽപ്പന്നങ്ങൾ എന്നിവയാണ് വിറ്റാമിൻ എയുടെ ഉറവിടങ്ങൾ.

5. ഒമേഗ-3 ഫാറ്റി ആസിഡുകൾ

ഫാറ്റി ഫിഷ്, ഫ്ളാക്സ് സീഡുകൾ, വാള്‍നട്സ് തുടങ്ങിയവയില്‍  കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ