Importance Of Protein : പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Web Desk   | Asianet News
Published : Jan 08, 2022, 05:35 PM IST
Importance Of Protein :  പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

Synopsis

മാംസം, ചിക്കൻ, മുട്ടയുടെ വെള്ള, സാൽമൺ മത്സ്യം, പനീർ, കൂൺ, ചീസ്, തൈര്, കൂൺ, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീനാൽ സമ്പന്നമായ ഭക്ഷണങ്ങളാണ്. 

ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒരു പോഷകമാണ് പ്രോട്ടീൻ. ഉള്ളിലെ ടിഷ്യൂകൾ നിർമ്മിക്കുന്നത് മുതൽ പുറത്ത് ആരോഗ്യമുള്ള മുടിയും ചർമ്മവും നിലനിർത്തുന്നത് വരെ നിരവധി കാര്യങ്ങൾ വഹിക്കുന്നു. മുടികളും നഖങ്ങളും കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സ്ക്ലിറോപ്രോട്ടീൻ (scleroprotein) എന്ന പ്രോട്ടീന്റെ ഒരു രൂപമാണ്. 

അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികൾ നിർമ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ എടുക്കേണ്ടത് പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ ജയ്ശ്രീ ശരദ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. പ്രോട്ടീൻ മുടിക്കും ചർമ്മത്തിനും ശക്തിയും തിളക്കവും നൽകുന്നു. കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

കൊളാജൻ നാരുകളുള്ള പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  ഇത് ശരീരത്തിലെ മൊത്തം പ്രോട്ടീന്റെ 30% ഉൾക്കൊള്ളുന്നു. പ്രതിദിനം എത്ര പ്രോട്ടീൻ ആവശ്യമാണെന്നതിനെ കുറിച്ചും അവർ പറയുന്നു. പുരുഷന് ശരാശരി പ്രതിദിനം 60 ഗ്രാമും സ്ത്രീയ്ക്ക് പ്രതിദിനം 55 ഗ്രാം ആവശ്യമാണെന്ന് അവർ പറയുന്നു. 

മാംസം, ചിക്കൻ, മുട്ടയുടെ വെള്ള, സാൽമൺ മത്സ്യം, പനീർ, കൂൺ, ചീസ്, തൈര്, പയർവർഗ്ഗങ്ങൾ എന്നിവ പ്രോട്ടീനാൽ സമ്പന്നമായ ഭക്ഷണങ്ങളാണ്. മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടുന്ന മുടിയും നഖങ്ങളും അല്ലെങ്കിൽ വരണ്ട ചർമ്മമുള്ള ആളുകൾ ഉയർന്ന പ്രോട്ടീൻ ഡയറ്റ് ശീലമാക്കണമെന്ന് ഡോ. ജയ്ശ്രീ ശരദ് പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ