Health Tips: അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...

Published : Sep 08, 2023, 07:32 AM ISTUpdated : Sep 08, 2023, 08:44 AM IST
Health Tips: അപ്പെന്‍ഡിസൈറ്റിസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...

Synopsis

വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം ഉണ്ടാകുന്നത്. ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും.

വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന വീക്കം ആണ് അപ്പന്‍ഡിസൈറ്റിസ്. അപ്പെന്‍ഡിസൈറ്റിസ് ഏത് പ്രായത്തിലും ഉണ്ടാകാം. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. 

വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം ഉണ്ടാകുന്നത്. ആദ്യം പൊക്കിളിന് ചുറ്റും വേദന വരാം. പിന്നീട് അത് അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. വയറു വേദനയ്ക്ക് പുറുമെ മറ്റ് പല ലക്ഷണങ്ങളും ഉണ്ടാകാം.  ചര്‍ദ്ദി, ഓക്കാനം, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയൊക്കെ അപ്പെന്‍ഡിസൈറ്റിസിന്‍റെ മറ്റ് ലക്ഷണങ്ങളാണ്. 

കുട്ടികള്‍ക്ക് പ്രത്യേകിച്ച്, സാധാരണ രീതിയിലുള്ള വിശപ്പ് അനുഭവപ്പെടില്ല, ഓക്കാനം ഉണ്ടാകാം. അവസ്ഥ രൂക്ഷമാകുമ്പോള്‍ ഛര്‍ദ്ദിയും ഉണ്ടാകാം. എന്ത് ലക്ഷണം ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം തേടുകയാണ് വേണ്ടത്. ശരീരം പരിശോധിച്ച് ഡോക്ടര്‍മാര്‍ക്ക് രോഗം കണ്ടെത്താന്‍ കഴിയും. വേദനയുള്ള ഭാഗത്ത് ഡോക്ടർ പതിയെ അമർത്തിനോക്കും. സമ്മർദ്ദം നൽകുമ്പോൾ വേദനയുണ്ടാകുന്നത് അടിവയറിന്‍റെ ഭിത്തിയിൽ ഉണ്ടാകുന്ന കോശജ്വലനത്തിന്‍റെ സൂചനയായിരിക്കും. ഇത് ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് മൂലമുള്ളതാകാം.

അപ്പെൻഡിക്സിൽ എന്തെങ്കിലും അടിഞ്ഞിട്ടുണ്ടോയെന്ന് മനസ്സിലാക്കുന്നതിനായി അടിവയറിന്‍റെ എക്സ്-റേ എടുക്കാം. മുഴകളോ മറ്റു സങ്കീർണതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ നടത്താം. തുടക്കത്തിലെ കാണിച്ചാല്‍ മരുന്നുകളുടെ സഹായത്തോടെ രോഗം ഭേദമാകും. ചിലരില്‍ അപ്പെന്‍ഡെക്റ്റമി ശസ്ത്രക്രിയ വേണ്ടി വരും. അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. 

 ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: ദിവസവും നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം