കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

Published : Mar 23, 2023, 04:12 PM ISTUpdated : Mar 23, 2023, 04:14 PM IST
കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം; ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

Synopsis

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. 

ഉസ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമിത കഫ് സിറപ്പ് ഉൽപ്പാദിപ്പിച്ച മാരിയോൺ ബയോടെക് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഉത്തർപ്രദേശ് ഡ്ര​ഗ്സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന രം​ഗത്തെത്തുകയും ചെയ്തിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.

പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡി​ഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. 

Also Read: ഭക്ഷണത്തിന് മുമ്പ് ഈ നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും: പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ