കൊറോണ വൈറസിന്റെ ആദ്യ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ

By Web TeamFirst Published Mar 28, 2020, 9:47 AM IST
Highlights

പൂനെ ഐസിഎംആർ എൻഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാൻസ്മിഷൻ ഇലക്‌ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് 19 വൈറസിന്‍റെ ആദ്യ ഇലക്‌ട്രോൺ മൈക്രോസ്കോപ്പ് ചിത്രം പുറത്തുവിട്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ. പൂനെ ഐസിഎംആർ എൻഐവിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാൻസ്മിഷൻ ഇലക്‌ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജനുവരി 30 ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്.

വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ തൊണ്ടയിൽ നിന്ന് സ്രവമെടുത്ത് പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധയ്ക്ക് അയച്ചിരുന്നു. കൊവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിന്‍റെ ജീൻ സീക്വൻസിങ് കേരളത്തിൽ നിന്നുള്ള ഈ സാംപിളുകൾ ഉപയോഗിച്ചാണ് ആദ്യമായി ഇന്ത്യയിൽ നടത്തിയത്.

വുഹാനിലെ വൈറസുമായി 99.98 % ഈ വൈറസിന് ചേര്‍ച്ചയുള്ളതായും കണ്ടെത്തിയിരുന്നു.കൊറോണ വൈറസിന്റെ രൂപത്തോട് വളരെയധികം സാദൃശ്യവുമുണ്ട്. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുനെയിലെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപി വിഭാഗം തലവന്‍ അതാനു ബസു എന്നിവരടങ്ങിയ സംഘമാണ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപിക് ഇമേജ് വിശദീകരിക്കുന്ന പ്രബന്ധം രചിച്ചത്. 


 

click me!