Covid 19 : ഇന്ത്യയുടെ കൊവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 143.15 കോടി കടന്നു

Published : Dec 29, 2021, 03:38 PM ISTUpdated : Dec 29, 2021, 10:56 PM IST
Covid 19 : ഇന്ത്യയുടെ കൊവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 143.15 കോടി കടന്നു

Synopsis

കഴിഞ്ഞ 24 മണിക്കൂറിനിടെ  വിതരണം ചെയ്തത്  64 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകളാണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.40% ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  9,195 പേര്‍ക്ക്.  

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ  64,61,321 ഡോസുള്‍പ്പെടെ, ഇന്ന് രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 143.15 കോടി (1,43,15,35,641)  പിന്നിട്ടു. 1,52,69,126  സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,347 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,42,51,292 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.40 % ആണ്. 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയിലാണിത്. തുടര്‍ച്ചയായ 62-ാം ദിവസവും 15,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

അതേസമയം,  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്  9,195 പേര്‍ക്കാണ്. നിലവില്‍ 77,002 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22 ശതമാനമാണ്. അതായത് 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍.

അതിനിടെ രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  11,67,612  പരിശോധനകള്‍ നടത്തി. ആകെ 67.52 കോടിയിലേറെ (67,52,46,143) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.68 ശതമാനമാണ്. കഴിഞ്ഞ 45 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.79 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 86 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 121-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.

Also Read: കൊറോണ വൈറസ് ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം