Health Tips : വെളിച്ചെണ്ണയിലാണോ പതിവായി ഭക്ഷണം പാകം ചെയ്യാറ് ? ഇക്കാര്യങ്ങള്‍ അറിയാം

Published : Jan 28, 2024, 08:48 AM ISTUpdated : Jan 28, 2024, 08:58 AM IST
Health Tips : വെളിച്ചെണ്ണയിലാണോ പതിവായി ഭക്ഷണം പാകം ചെയ്യാറ് ? ഇക്കാര്യങ്ങള്‍ അറിയാം

Synopsis

വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും ഇത് മികച്ചതായി പഠനങ്ങൾ പറയുന്നത്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 

അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് വെളിച്ചെണ്ണ. ഭക്ഷണം വെളിച്ചെണ്ണയിൽ പാകം ചെയ്ത് കഴിക്കുന്നത് കൊണ്ടുള്ള
​ഗുണങ്ങൾ ചെറുതൊന്നുമല്ല. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പുകൾ, ചെയിൻ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ കൊഴുപ്പായി നിലനിർത്തുന്നില്ല. പകരം അവ വേഗത്തിൽ ദഹിപ്പിക്കപ്പെടുകയും ഊർജ്ജമായി മാറുകയും ചെയ്യുന്നു.

വെളിച്ചെണ്ണയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൊഴുപ്പ് മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസി‌എഫ്‌എ) എന്നറിയപ്പെടുന്ന കൊഴുപ്പാണ്. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. പക്ഷേ നാരുകളും മറ്റ് വിറ്റാമിനുകളും ധാതുക്കളും കുറവാണ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ലോറിക് ആസിഡാണ് വെളിച്ചെണ്ണയിലെ മറ്റൊരു ഘടകമാണ്. ഹൃദയത്തിന് ആരോഗ്യകരമായ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ​വെളിച്ചെണ്ണ സഹായകമാണ്. വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്നതിനും ഇത് മികച്ചതായി പഠനങ്ങൾ പറയുന്നത്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 

വെളിച്ചെണ്ണയിൽ കാണപ്പെടുന്ന ലോറിക് ആസിഡ് ജൈവികമായി മോണോലോറിൻ ആയി രൂപാന്തരപ്പെടുന്നു. കൂടാതെ, ഇത് വൈറസുകളെയും അണുബാധകളെയും പ്രതിരോധിക്കുന്ന ഒരു ആൻറിവൈറൽ മരുന്നാണ്.വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മിറിസ്റ്റിക് ആസിഡ് വൃക്ക തകരാറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 

വെളിച്ചെണ്ണ  ഭക്ഷണത്തിൽ ചേർക്കുന്നത് യോനിയിലെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന പി.എച്ച് അളവ് നിലനിർത്താൻ സഹായിക്കും. വെളിച്ചെണ്ണയിൽ സ്വാഭാവിക ആന്റിസെപ്റ്റിക്കുകളായ മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ചില മോശം ബാക്ടീരിയകളെ നശിപ്പിക്കുവാനും ശരീരം ക്ലോറൈഡ് ഉൽ‌പാദിപ്പിക്കുന്നത് മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. 

Read more നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

 

 

PREV
Read more Articles on
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ