കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ

Published : Sep 30, 2022, 05:05 PM ISTUpdated : Sep 30, 2022, 05:16 PM IST
കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ

Synopsis

മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നതായി പഠന രചയിതാവ് പ്രൊഫസർ പീറ്റർ കിസ്റ്റ്‌ലർ പറഞ്ഞു. 

കാപ്പി കുടിക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കുകയും ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കുന്നതായി പഠനം. ഹൃദയ സംബന്ധമായ അസുഖങ്ങളായ കൊറോണറി ഹൃദ്രോഗം, ഹൃദയസ്തംഭനം, ഇസ്കെമിക് സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

ഓസ്‌ട്രേലിയയിലെ ബേക്കർ ഹാർട്ട് ആൻഡ് ഡയബറ്റിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം, 40 നും 69 നും ഇടയിൽ പ്രായമുള്ള മുതിർന്നവരെക്കുറിച്ചുള്ള യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് കാപ്പി തരങ്ങളും ഹൃദയാഘാതം അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയ രോഗങ്ങൾ, മരണം എന്നിവ തമ്മിലുള്ള ബന്ധം പരിശോധിച്ചു.

മിതമായ കാപ്പിയുടെ ഉപയോ​ഗം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി കണക്കാക്കണമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നതായി പഠന രചയിതാവ് പ്രൊഫസർ പീറ്റർ കിസ്റ്റ്‌ലർ പറഞ്ഞു. ഈ പഠനം കേവലം ഒന്നോ രണ്ടോ തരം കാപ്പികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. എല്ലാത്തരം കാപ്പികളും ഏതെങ്കിലും കാരണത്താൽ മരണസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.

കോഫിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കാപ്പി കുടിക്കുന്നത് ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന ക്രമരഹിതവും പലപ്പോഴും വളരെ വേഗത്തിലുള്ളതുമായ ഹൃദയ താളം, ഏട്രിയൽ ഫൈബ്രിലേഷൻ ഉൾപ്പെടെയുള്ള ആർറിഥ്മിയയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

കാപ്പി മിതമായ അളവിൽ കുടിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നും എന്നാൽ ഹൃദയാരോഗ്യകരമായ പെരുമാറ്റമായി അത് ആസ്വദിക്കാമെന്നും ഞങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി പീറ്റർ കിസ്റ്റ്‌ലർ പറഞ്ഞു. ചർമ്മത്തിനും തലയോട്ടിക്കും മുടിക്കും ഗുണം ചെയ്യുന്ന പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ഉറവിടമാണ് കാപ്പി. മുഖക്കുരു ചികിത്സിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും പിഎച്ച് അളവ് സന്തുലിതമാക്കാനും കാപ്പി സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

ലൈംഗിക രോഗങ്ങളെ കുറിച്ച് പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ