
കൊവിഡ് 19നെതിരെയുള്ള ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞതായി ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. മെയ് 2 നും ജൂൺ 5 നും ഇടയിലുള്ള കാലയളവിൽ ഫൈസർ വാക്സിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ മുൻപത്തേ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, ആശുപത്രിയിൽ കൊവിഡ് രോഗികളെ പ്രവേശിക്കുന്നതിലും കഠിനമായ കൊറോണ വൈറസ് രോഗം തടയുന്നതിൽ വാക്സിനുകളുടെ ഫലപ്രാപ്തി നിലവിൽ ഇസ്രായേലിൽ 93 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇസ്രയേലില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.
രോഗപ്രതിരോധശേഷിയുള്ളവർക്ക് വാക്‌സിന്റെ മൂന്നാംഡോസ് നൽകുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിൽ രാജ്യത്ത് മുഴുവൻ ജനങ്ങൾക്കും മൂന്നാമത്തെ ഡോസ് നൽകാനുള്ള തീരുമാനമായിട്ടില്ല. 2020 ഡിസംബർ 20 നാണ് ഇസ്രായേലിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്.
കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസം സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam