Anti Tobacco Day 2022 : പുകയിലവിരുദ്ധദിനത്തല്‍ രാജ്യത്തിന് അഭിമാനമായി ലോകാരോഗ്യസംഘടനയുടെ അവാര്‍ഡ്

Published : May 31, 2022, 12:38 AM IST
Anti Tobacco Day 2022 : പുകയിലവിരുദ്ധദിനത്തല്‍ രാജ്യത്തിന് അഭിമാനമായി ലോകാരോഗ്യസംഘടനയുടെ അവാര്‍ഡ്

Synopsis

ബോധവത്കരണ പരിപാടികള്‍ നടന്നാലും പുകയില ഉപയോഗത്തില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ ജോല തന്നെയാണ്. ഇക്കാര്യത്തില്‍ വിജയമാതൃക കാട്ടിയെന്നതിന്‍റെ പേരില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡിലെ 'സ്റ്റേറ്റ് ടുബാക്കോ കണ്‍ട്രോള്‍ സെല്ലി'ന്. 

ഇന്ന് മെയ് 31, ലോക പുകയിലവിരുദ്ധദിനമായി ( Anti Tobacco Day 2022 ) ആചരിക്കുകയാണ്. ഈ ദിവസത്തില്‍ പുകയില ഉപയോഗത്തിനെതിരായ ബോധവത്കരണമാണ് നാം നടത്തുന്നത്. സര്‍ക്കാര്‍തലത്തിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ഇത്തരത്തിലുള്ള ബോധവത്കരണങ്ങള്‍ ( Campaign against Tobacco )  എല്ലായിടത്തും നടന്നുവരുന്നുണ്ട്. 

ബോധവത്കരണ പരിപാടികള്‍ ( Campaign against Tobacco ) നടന്നാലും പുകയില ഉപയോഗത്തില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ ജോല തന്നെയാണ്. ഇക്കാര്യത്തില്‍ വിജയമാതൃക കാട്ടിയെന്നതിന്‍റെ പേരില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ( Anti Tobacco Day 2022 )ലഭിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡിലെ 'സ്റ്റേറ്റ് ടുബാക്കോ കണ്‍ട്രോള്‍ സെല്ലി'ന്. 

രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ് ഈ നേട്ടം. പുകയില ഉപയോഗത്തിനെതിരെ ശക്തമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍- സര്‍ക്കാരിതര സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാം ലോകാരോഗ്യ സംഘടനയുടെ പുരസ്കാരമുണ്ട്. ഇതിലാണ് ജാര്‍ഖണ്ഡിലെ ടുബാക്കോ കണ്‍ട്രോള്‍ സെല്ലിനും പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

'ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ 2018' പ്രകാരം ജാര്‍ഖണ്ഡില്‍ പുകയില ഉപയോഗം 50.1 ശതമാനത്തില്‍ നിന്ന് 38.9 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നുവെന്നും ഇത് തീര്‍ച്ചയായും ശ്രദ്ധേയമായ നേട്ടം തന്നെയാണെന്നും ആരോഗ്യമന്ത്രി ബന്ന ഗുപ്ത അറിയിച്ചു. പുരസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി ടുബാക്കോ കണ്‍ട്രോള്‍ സെല്ലിനെയും, ഇവര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിച്ച 'സീഡ്സ്'( സോഷ്യോ- ഇക്കണോമിക് ആന്‍റ് എജ്യുക്കേഷണല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി)നെയും അനുമോദിച്ചു. 

'സംസ്ഥാനത്തെ ഓരോരുത്തരും ഈ നേട്ടത്തിന്‍റെ പങ്ക് അര്‍ഹിക്കുന്നുണ്ട്. അവരെല്ലാം ചേര്‍ന്നാണ് ഈ പുരസ്കാരം നമ്മളിലേക്ക് എത്തിച്ചത്. പൊതുജനത്തിന്‍റെ അംഗീകാരമില്ലാതെ ഈ നിലയിലേക്ക് വളരാന്‍ നമുക്ക് സാധിക്കില്ലല്ലോ.തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുണ്ടാകണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്'- മന്ത്രി അറിയിച്ചു. 

ആരോഗ്യവിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ സിംഗും സര്‍ക്കാരിനെയും സീഡ്സിനെയും അഭിനന്ദനം അറിയിച്ചു. ഇനിയും മുന്നോട്ടുപോകാന്‍ ഇതൊരു പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജാര്‍ഖണ്ഡിലെ എല്ലാ സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര ഓഫീസുകളും പുകയിലമുക്തമാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളെ പുകയിലമുക്ത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്ന കാര്യത്തിലും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മുന്നില്‍ തന്നെ.

Also Read:- ഈ ശീലം സെക്സ് ലെെഫിനെ ബാധിക്കാം, ​ഗർഭധാരണ സാധ്യത കുറയ്ക്കാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ