
എന്ത് ചെയ്തിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണ് നടിയും മോഡലുമായ കരിഷ്മ തന്ന. പ്രധാനമായി മൂന്ന് കാര്യങ്ങളാണ് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിച്ചതെന്ന് കരിഷ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഹെയർ പുള്ളിംഗ് മസാജാണ് ആദ്യത്തത് എന്ന് പറയുന്നത്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും തലയോട്ടിയിൽ മസാജ് ചെയ്യുന്ന രീതിയാണിത്. തലയുടെ മുകളിൽ നിന്ന് ആരംഭിച്ച് കഴുത്ത് വരെ പതുക്കെ മസാജ് ചെയ്യുക.
മുടി മുന്നിലോട്ട് ഇട്ട ശേഷം പുറകിലോട്ട് ചീകുന്ന രീതിയാണ് Back combing. ഇതും മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിച്ചതായി കരിഷ്മ വീഡിയോയിൽ പറയുന്നു.
മുടികൊഴിച്ചിൽ തടയാനും ആരോഗ്യമുള്ള മുടിയ്ക്കും സഹായിക്കുന്ന ഒന്നാണ് പ്രാണ മുദ്ര. മൂന്ന് വിരലുകൾ ചേർത്താണ് പ്രാണമുദ്ര ചെയ്യുന്നത്. ഇത് ക്ഷീണമകറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനുമെല്ലാം സഹായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam