ഉറക്കക്കുറവ് സ്ത്രീകളെ ഇങ്ങനെയും ബാധിക്കും..!

By Web TeamFirst Published Nov 10, 2019, 6:45 PM IST
Highlights

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. 

ഉറക്കം മനുഷ്യന് അനുവാര്യമാണ്. എന്നിരുന്നാലും രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരുന്ന് ഉറക്കം നഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. വൈകി ഉറങ്ങുന്നത് കൊണ്ടുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്ത്രീകളിലെ ഉറക്കക്കുറവ് ഉണ്ടാക്കുന്ന പ്രശ്നത്തെ കുറിച്ചാണ് പുതിയൊരു പഠനം പറയുന്നത്.

ഉറക്കക്കുറവ് സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. യുഎസിലെ യൂണിവേഴ്സ്റ്റി ഓഫ് ബഫെല്ലോ ആണ് പഠനം നടത്തിയത്. എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. എല്ലിന് ബലകുറവ് പല സ്ത്രീകളും അനുഭവിക്കുന്ന കാര്യമാണ്. ഉറക്കകുറവ് മൂലം എല്ലുകള്‍ പെട്ടെന്ന് പൊട്ടുവിന്ന Osteoporosis എന്ന രോഗം വരാമെന്നാണ് ഗവേഷകര്‍‌ പറയുന്നത്. 

അഞ്ച് മറിക്കൂറില്‍ കുറവ് ഉറക്കമുളളവരില്‍ കഴുത്ത് , തോള്‍, നട്ടെല്ല് തുടങ്ങിയടത്ത് വേദന ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനം പറയുന്നത്. ഉറക്കമില്ലായ്മ ഹൃദയത്തെയും അതുപോലെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്നും പല പഠനങ്ങള്‍ തെളിയിച്ചിട്ടുളളതാണ്. 


 

click me!