കഠിനമായ വേദനയുമായെത്തിയ വൃദ്ധന്റെ ലിം​ഗത്തിനുള്ളിൽ നിന്നും നീക്കം ചെയ്തത് അട്ടയെ

Web Desk   | Asianet News
Published : Jun 25, 2020, 08:55 PM ISTUpdated : Jun 25, 2020, 09:19 PM IST
കഠിനമായ വേദനയുമായെത്തിയ  വൃദ്ധന്റെ ലിം​ഗത്തിനുള്ളിൽ നിന്നും നീക്കം ചെയ്തത് അട്ടയെ

Synopsis

വൃദ്ധൻ ദിവസങ്ങൾക്ക് മുമ്പ് പൂളിൽ കുളിക്കാൻ പോയിരുന്നു. ഒരു പക്ഷേ, അപ്പോഴാകാം അട്ട ലിം​ഗത്തിനുള്ളിൽ കയറിയതെന്ന് കംബോഡിയയിലെ കാൽമെറ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

കഠിനമായ വേദനയോടെ ആശുപത്രിയിലെത്തിയ വൃദ്ധന്റെ ലിം​ഗത്തിനുള്ളിൽ നിന്നും ഡോക്ടർമാർ അട്ടയെ നീക്കം ചെയ്തു.കംബോഡിയയിലാണ് സംഭവം. വൃദ്ധൻ ദിവസങ്ങൾക്ക് മുമ്പ് പൂളിൽ കുളിക്കാൻ പോയിരുന്നു. ഒരു പക്ഷേ, അപ്പോഴാകാം അട്ട ലിം​ഗത്തിനുള്ളിൽ കയറിയതെന്ന് കംബോഡിയയിലെ കാൽമെറ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.

നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.'ബൈപോളാർ റെസെസ്റ്റോസ്കോപ്പ് ' (bipolar resectoscope) എന്ന ഉപകരണം ഉപയോ​ഗിച്ച് അട്ടയെ കൊല്ലുകയും അതിനെ പുറത്തെടുക്കുകയും ചെയ്തുവെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ദ ചികിത്സ നല്‍കി വൃദ്ധനെ വിട്ടയച്ചു. 

 

 

മഴക്കാലത്ത് പൂളുകളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മഴക്കാലത്ത് അട്ടകൾ സജീവമാണ്. പൂളിൽ കുളിച്ച ശേഷം ലിം​ഗത്തിന് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ പറയുന്നു.

അട്ട കടിച്ചാൽ സംഭവിക്കുന്നത്...

അട്ടയുടെ കടിയേല്‍ക്കുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയില്ല, ഇവ രക്തം കുടിച്ച് വീര്‍ക്കുമ്പോള്‍ തനിയേ ഇളകി വീഴുകയാണ് ചെയ്യുക. പക്ഷേ, ശരീരത്തിന്റെ ഉള്ളിലേക്ക് കയറിയാല്‍ അസ്വസ്ഥത അനുഭവപ്പെടും. അതിനാല്‍ പൂളുകളിലോ ജലാശയങ്ങളിലോ കുളിക്കാൻ പോകുന്നവർ  ഇറുകിയ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. 

കൃത്രിമ ലിംഗം' ഉപയോഗിച്ച് കള്ളക്കടത്ത്; പിടിക്കപ്പെട്ട് യുവാവ്...
 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും