നാരങ്ങ സൂപ്പറല്ലേ; ​​ഗുണങ്ങൾ പലതാണ്

Published : May 26, 2019, 01:15 PM ISTUpdated : May 26, 2019, 01:19 PM IST
നാരങ്ങ സൂപ്പറല്ലേ; ​​ഗുണങ്ങൾ പലതാണ്

Synopsis

നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്‌നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും.  കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. 

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള നാരങ്ങ, ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. നാരങ്ങയ്‌ക്ക് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. സമ്മര്‍ദ്ദവും വിഷാദവുമൊക്കെ അകറ്റി പോസ്റ്റീവ് എനര്‍ജി ലഭിക്കാന്‍ ദിവസവും ഒരു ​ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം. 

ചര്‍മ്മത്തിനും മുടിയ്‌ക്കും ഏറെ നല്ലതാണ് നാരങ്ങ. നാരങ്ങാനീര് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് താരന്‍ അകറ്റി, മുടിവളര്‍ച്ച ത്വരിതപ്പെടുത്തു. കറുത്തപാടുകള്‍, മുഖക്കുരു എന്നിവയൊക്കെ ഒഴിവാക്കാനും നാരങ്ങാനീര് സഹായകരമാണ്.  നഖത്തില്‍ നാരങ്ങ നീര് പുരട്ടുന്നത് നഖത്തിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.

നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് ദഹനപ്രശ്‌നം ഒഴിവാക്കാനും പലതരം വാതങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയുമാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കാനും രക്തം ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം സഹായിക്കും. കൈമുട്ടുകളും കാല്‍മുട്ടുകളും മനോഹരമാക്കാന്‍ ചെറുനാരങ്ങ നീര് പിഴിഞ്ഞെടുത്ത് പഞ്ചസാരയില്‍ ചേര്‍ത്ത്, ആ മിശ്രിതം തേച്ചുപിടിപ്പിക്കുന്നതും ഗുണകരമാണ്. 

താരൻ ചിലരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ദിവസവും ഒരു ടീസ്പൂൺ നാരങ്ങ നീരും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് നാരങ്ങയെന്ന് ‍‍‍ഡർമോറ്റോളജിസ്റ്റായ മെരിന പെരിഡോ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി എത്ര ശ്രമിച്ചിട്ടും ഉറക്കമില്ലേ? സുഖനിദ്രയ്ക്ക് ഇതാ ഒരു പുതിയ വഴി! പരീക്ഷിക്കാം 'ഡാര്‍ക്ക് ഷവറിംഗ്'
ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു