ക്യാൻസര്‍ രോഗത്തെ അകറ്റിനിര്‍ത്താൻ ചെയ്യേണ്ട കാര്യങ്ങള്‍...

Published : Feb 04, 2023, 04:44 PM IST
ക്യാൻസര്‍ രോഗത്തെ അകറ്റിനിര്‍ത്താൻ ചെയ്യേണ്ട കാര്യങ്ങള്‍...

Synopsis

ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസര്‍ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് ഫെബ്രുവരി നാല്, ലോക ക്യാൻസര്‍ ദിനമാണ്. ക്യാൻസര്‍ രോഗത്തെ കുറിച്ച് ആളുകളില്‍ വേണ്ടത്ര അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാൻസര്‍ ദിനം ആചരിക്കുന്നത്. പ്രധാനമായും ക്യാൻസര്‍ നിര്‍ണയം- പ്രതിരോധം എന്നിവയ്ക്കാണ് നാം മുൻഗണന നല്‍കേണ്ടത്. 

ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസര്‍ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്യാൻസറിനെ അകറ്റിനിര്‍ത്തണമെങ്കില്‍ ജീവതശൈലികള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. 

ജോലിയുടെ സ്വഭാവം, ജോലിയില്‍ നിന്നുള്ള മാനസികസമ്മര്‍ദ്ദം, മറ്റ് മാനസികസമ്മര്‍ദ്ദങ്ങള്‍, വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷണത്തിലൂടെയും മറ്റും അകത്തെത്തുന്നത്, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ക്യാൻസര്‍ ബാധിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കരുതലെടുക്കുന്നതിലൂടെ ഒരളവ് വരെ നമുക്ക് ക്യാൻസര്‍ രോഗത്തെ ചെറുക്കാം. ആദ്യമായി ക്യാൻസര്‍ പ്രതിരോധത്തിനായി ജീവിതത്തില്‍ നിന്നൊഴിവാക്കേണ്ട ചിലതിനെ കുറിച്ചറിയാം...

1) മോശം ഭക്ഷണശീലം
2) മദ്യം
3) പുകവലി
4) അധികം വെയിലേല്‍ക്കുന്നത്
5) അമിതവണ്ണം
6) സുരക്ഷിതമല്ലാത്ത സെക്സ്

ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തേണ്ടതുണ്ട്.കാരണം പല ക്യാൻസറുകളും ഇതിന്‍റെ അനുബന്ധമായി പിടിപെടാം. ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, ഫൈബര്‍, ആരോഗ്യകരമായ പ്രോട്ടീൻ എന്നിവയും ഡയറ്റിലുള്‍പ്പെടുത്തുക. മദ്യമൊഴിവാക്കിയാല്‍ തന്നെ ഏഴ് തരം ക്യാൻസറുകളുടെ സാധ്യത നമുക്ക് നീക്കിവയ്ക്കാൻ സാധിക്കും. 

അമിതവണ്ണവും ഇതിനോട് ചുറ്റിപ്പറ്റി വരുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ക്യാൻസറിലേക്ക് വലിയൊരു വിഭാഗം പേരെയും ഇപ്പോള്‍ നയിക്കുന്നത്. ഈ ഘടകങ്ങള്‍ ഏതെല്ലാം ക്യാൻസറുകളിലേക്കാണ് സാധ്യത തുറക്കുന്നതെന്ന് നോക്കൂ...

1) വൃക്കയെ ബാധിക്കുന്ന ക്യാൻസര്‍
2) ഗര്‍ഭാശയ ക്യാൻസര്‍
3) മലാശയ ക്യാൻസര്‍
4) പിത്താശയ ക്യാൻസര്‍
5) മള്‍ട്ടിപ്പിള്‍ മൈലോമ
6) പാൻക്രിയാസ് ക്യാൻസര്‍
7) മലദ്വാരത്തിലെ ക്യാൻസര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം