
ബിപി കുറയുന്നത് പലരും നിസാരമായാണ് കാണാറുള്ളത്. രണ്ടു ഗ്ലാസ്സ് കഞ്ഞിവെള്ളം ഉപ്പിട്ട് കുടിച്ചാൽ ഈ പ്രശ്നം കുറയുമെന്നാണ് പൊതുവെയുള്ള ധാരണ. രക്തസമ്മർദം 90/60 ലും താഴെ വരുമ്പോഴാണ് ഹൈപ്പോടെൻഷൻ എന്ന അവസ്ഥയായി കണക്കാക്കുന്നത്. തലകറക്കം, വീഴാൻ പോകുന്നപോലെ തോന്നൽ ഇവയൊക്കെയാണ് ബിപി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ. നിൽക്കുമ്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുന്നേൽക്കുമ്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണ് പ്രശ്നത്തിനെല്ലാം കാരണം.
കിടന്നാൽ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂർവ്വാവസ്ഥയിൽ എത്തുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്നു പറഞ്ഞല്ലോ. അതിനുകാരണങ്ങൾ പലതാവാം. രക്തത്തിന്റെ അളവു കുറഞ്ഞതാകാം, ശരീരത്തിൽ നിന്നു രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങൾ ഉണ്ടായാലും ഇങ്ങനെ വരാം.
വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തിൽ നിന്നു ജലാംശം കൂടുതൽ നഷ്ടപ്പെട്ടാലും പ്രഷർ കുറയാം. ചില തരം അലർജികൾ, ചില മരുന്നുകൾ, ഹൃദയതകരാറുകൾ കൊണ്ട് പമ്പ് ചെയ്യാനുള്ള ശേഷികുറയുന്നതും ഇതിനു കാരണമാകാം. പ്രഷർ കുറഞ്ഞാൽ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും.അത് ഹൃദയത്തിന്റെ പ്രവർത്തനത്തെയും വൃക്കയുടെയുമൊക്കെ തകരാറുകൾക്കും കാരണമാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam