‌ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഈ യോഗാസനങ്ങള്‍ ശീലമാക്കൂ; മലൈക പറയുന്നു

Web Desk   | Asianet News
Published : May 04, 2021, 08:24 PM IST
‌ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഈ യോഗാസനങ്ങള്‍ ശീലമാക്കൂ; മലൈക പറയുന്നു

Synopsis

സര്‍വാംഗാസനം, ഹലാസനം, ത്രികോണാസനം എന്നിവ ചെയ്യുന്ന വീഡിയോയും മലൈക പങ്കുവച്ചിട്ടുണ്ട്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വർക്കൗട്ടുകളും മറ്റ് ഹെൽത്ത് ടിപ്സുകളും മലെെക സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.   

സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ബോളിവുഡ് താരമായ മലൈക അറോറ . സൗന്ദര്യത്തിന്റെയും ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മലൈക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്.  മലൈക കൃത്യമായ വ്യായാമം ചെയ്യുകയും ഡയറ്റ് നോക്കുകയും ചെയ്യാറുണ്ട്.    

ദിവസേന കൃത്യമായി യോഗ ചെയ്യുന്ന താരം കൂടിയാണ് മലൈക. ഇപ്പോള്‍ ആരാധകര്‍ക്കായി കുറച്ച് യോഗ പോസുകളാണ് മലൈക ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ആരോഗ്യമുള്ള ചര്‍മ്മത്തിനായി മൂന്ന് യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയാണ് മലൈക. രക്തശുദ്ധീകരണത്തിനും ചര്‍മ്മം തിളങ്ങാനും ഇവ നല്ലതാണ്. താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

സര്‍വാംഗാസനം, ഹലാസനം. ത്രികോണാസനം എന്നിവ ചെയ്യുന്ന വീഡിയോയും മലൈക പങ്കുവച്ചിട്ടുണ്ട്. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന വർക്കൗട്ടുകളും മറ്റ് ഹെൽത്ത് ടിപ്സുകളും മലെെക സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. 

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്