
സ്വയംഭോഗം ചെയ്യുന്നതിനിടയിൽ ലിംഗത്തിലേക്ക് ഇയർഫോണിന്റെ വയർ (Earphone wire) തിരുകികയറ്റിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഇന്തോനേഷ്യയിൽ നിന്നുള്ള 34 കാരനാണ് 80 സെന്റീമീറ്റർ നീളമുള്ള വയർ മൂത്രനാളിയിലേക്ക് കയറ്റിയത്. 'ലൈംഗിക സുഖത്തിനും സംതൃപ്തിക്കും' വേണ്ടിയാണ് താൻ ലിംഗത്തിലേക്ക് വയർ കയറ്റിയതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. കൂടാതെ ആഴ്ചയിൽ അഞ്ച് തവണ വരെ സ്വയംഭോഗം ചെയ്യാറുണ്ടെന്നും യുവാവ് പറഞ്ഞു.
മൂത്രമൊഴിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ടുവെന്നും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പോവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. റേഡിയോളജി കേസ് റിപ്പോർട്ട് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പരിശോധനയിൽ സുർബയയിലെ ഡോ. സോറ്റ്‌മോ ജനറൽ-അക്കാദമിക് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവാവിന്റെ മൂത്രസഞ്ചിയിൽ വയർ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി.
ഉള്ളിൽ കുടുങ്ങി കിടന്ന വയർ മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലൈംഗിക സുഖത്തിനായി ലിംഗത്തിലേക്ക് വസ്തുക്കൾ തിരുകി കയറ്റുന്നതിനെ 'സൗണ്ടിംഗ്' (sounding) എന്ന് പറയുന്നു. ഇത് നിരവധി അപകടസാധ്യതകൾക്ക് കാരണമാകുന്നുവെന്നും ബർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റായ ഡോ. റിച്ച് വൈനി പറഞ്ഞു. ഒരു വസ്തു ലിംഗത്തിനുള്ളിൽ കുടുങ്ങിയാൽ മൂത്രമൊഴിക്കാനുള്ള പ്രയാസം, ഉദ്ധാരണ പ്രശ്നങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
ലിംഗത്തിന് നിറവ്യത്യാസം, സഹിക്കാനാവാത്ത വേദന; ലിംഗത്തിൽ മയക്കുമരുന്ന് കുത്തിവച്ച യുവാവിന് സംഭവിച്ചത്...
ലിംഗത്തിൽ മയക്കുമരുന്ന് കുത്തിവച്ച് യുവാവ്. ലിംഗത്തിന് അസഹനീയമായ വേദനയോട് കൂടി 35കാരനായ യുവാവ് ആശുപത്രിയിലെത്തുകയായിരുന്നുവെന്ന് ബ്രോങ്ക്‌സ് കെയർ ഹോസ്പിറ്റൽ സെന്ററിലെ എമർജൻസി വിഭാഗത്തിലെ ഡോക്ടർമാർ പറഞ്ഞു. ലിംഗത്തിൽ മയക്കുമരുന്ന് കുത്തിവച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലിംഗം കറുപ്പ് നിറത്തിലേക്ക് മാറുകയും വേദന ഉണ്ടാവുകയും ചെയ്തുവെന്നും ഡോക്ടർമാർ പറയുന്നു.
ന്യൂയോർക്കിലാണ് സംഭവം. ലിംഗം, വൃഷണസഞ്ചി എന്നിവിടങ്ങളിൽ അസഹനീയമായ വേദന യുവാവിനെ അലട്ടിയിരുന്നു. ലിംഗത്തിന്റെ ഡോർസൽ ഞരമ്പിലേക്ക് മയക്കുമരുന്ന് കുത്തിവച്ച ഉടൻ തന്നെ യുവാവിന് വേദന ആരംഭിച്ചുവെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് തവണയെങ്കിലും മയക്കുമരുന്ന് കുത്തിവച്ചതായി യുവാവ് സമ്മതിച്ചു.
യുവാവ് ഏറെ നാളായി മയക്ക് മരുന്ന് ഉപയോഗിച്ച് വരുന്നതായും ഡോക്ടർമാർ പറഞ്ഞു. പരിശോധനയിൽ, വീക്കം, അൾസർ, ദുർഗന്ധം വമിക്കുന്ന ഗുരുതരമായ ഡിസ്ചാർജ് എന്നിവ ഡോക്ടർമാർ കണ്ടെത്തി. യുവാവ് പതിവായി മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും എസ്ടിഐ പ്രശ്നങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.
യുവാവിന് ആന്റിബയോട്ടിക്കുകളുടെ ഐവി നൽകുകയും അദ്ദേഹത്തിന്റെ അവസ്ഥ സാവധാനം മെച്ചപ്പെട്ടു തുടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു. യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന് ചികിത്സ നൽകുന്നതിന് യുവാവ് വിസമ്മതിച്ചുവെന്നും ഡോക്ടർ പറഞ്ഞു.
അമേരിക്കൻ ജേണൽ ഓഫ് കേസ് റിപ്പോർട്ടിൽ പഠനം പ്രസിദ്ധീകരിച്ചു. കൊക്കെയ്ൻ വെള്ളത്തിൽ ലയിപ്പിച്ച് കുത്തിവയ്ക്കുന്നത് മരുന്ന് നേരിട്ട് രക്തപ്രവാഹത്തിലേക്ക് വിടുകയും അതിന്റെ ഫലങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് National Institute on Drug Abuse വ്യക്തമാക്കി.
ചോക്ലേറ്റ് ലിംഗം അയച്ച് ഞെട്ടിച്ചു: കമ്പനിക്കെതിരെ കേസ് നൽകാൻ യുവതി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam