ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിന് കടിയേറ്റു, രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിറവ്യത്യാസം; പരിശോധനയിൽ...

Web Desk   | others
Published : Dec 30, 2019, 04:38 PM ISTUpdated : Dec 30, 2019, 04:44 PM IST
ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിന് കടിയേറ്റു, രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിറവ്യത്യാസം; പരിശോധനയിൽ...

Synopsis

കടിയേറ്റഭാ​ഗത്ത് കറുപ്പ് നിറം ഉണ്ടാവുകയും സഹിക്കാനാവാത്ത വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് യുവാവ് ഡോക്ടറിനെ കാണുകയായിരുന്നു. 

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ലിംഗത്തിന് നിറവ്യത്യാസമുണ്ടായതായി റിപ്പോര്‍ട്ട്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുറിവ് കറുത്ത് തുടങ്ങിയെന്നു വിഷ്വൽ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

കടിയേറ്റഭാ​ഗത്ത് കറുപ്പ് നിറം ഉണ്ടായെന്നും സഹിക്കാനാവാത്ത വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് യുവാവ് ഡോക്ടറിനെ കാണുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടെ ലിംഗത്തിന്റെ അറ്റത്ത് യുവതി കടിച്ചിരുന്നതായി യുഎസിലെ അരിസോണ യൂണിവേഴ്സിറ്റിയി‌ലെ ​ഗവേഷകൻ മാർക്ക് സോസ്കി nypost.comന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുറിവിന് കൂടുതൽ ഇരുണ്ട നിറം വന്നപ്പോഴാണ് യുവാവ് ശ്രദ്ധിച്ചത്. 

പരിശോധനയിൽ, അയാളുടെ ലിം​ഗത്തിന്റെ അറ്റത്തായി മൂന്ന് സെമീ കറുത്ത ടിഷ്യു ഉണ്ടായിരുന്നു. അത് നെക്രോറ്റിക് ആയി മാറുകയും ചർമ്മം ചീഞ്ഞഴുകാൻ തുടങ്ങുകയും ചെയ്തുവെന്നും പഠനത്തിൽ പറയുന്നു. യുവാവിന് ആന്റിബയോട്ടിക്കുകൾ നൽകി ചികിത്സിക്കുകയായിരുന്നുവെന്ന് nypost.com റിപ്പോർട്ട് ചെയ്തു. 

ഇയാൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തുടക്കത്തിലെ അണുബാധ ഉണ്ടാകാതെ നോക്കുകയാണ് വേണ്ടത്. ചില കേസുകളിൽ പഴുപ്പുണ്ടാകുന്നതായി കാണാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.


 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി