'ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി'; നന്ദുവിന് കണ്ണീർ പ്രണാമവുമായി മഞ്ജു വാര്യർ

Web Desk   | Asianet News
Published : May 15, 2021, 11:13 AM ISTUpdated : May 15, 2021, 12:45 PM IST
'ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി'; നന്ദുവിന് കണ്ണീർ പ്രണാമവുമായി മഞ്ജു വാര്യർ

Synopsis

തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു അന്ത്യം.

തിരുവനന്തപുരം: അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ അനേകർക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യർ. നാലു വർഷത്തിലധികമായി കാൻസർ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ  ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ നാല്  മണിയോടെയായിരുന്നു അന്ത്യം. കേരള കാൻ ക്യാംപെയിനിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചതിൽ  അഭിമാനം തോന്നുന്നു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദു എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

Rest in peace Nandu! It's my honour to have been able to spend time with you during #KeralaCan campaigns. Thank you for inspiring many including me!

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ