Hypertension: എന്തുകൊണ്ട് ഉയർന്ന രക്തസമ്മർദ്ദം തിരിച്ചറിയാൻ വൈകുന്നു? കാരണം കണ്ടെത്തി പഠനം

By Web TeamFirst Published Sep 27, 2022, 11:21 AM IST
Highlights

മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.  രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. 

തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധ കുറയാനിടയാക്കിയിട്ടുണ്ട്. അതിന്‍റെ ഫലമായി രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു. അമിതമായി ബി.പി. കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. ഉയര്‍ന്ന രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.

മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.  രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.  ഹൈപ്പര്‍ടെന്‍ഷനുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ഇന്ന് ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ പലരും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെന്നത് തിരിച്ചറിയുന്നത് തന്നെ വളരെ വൈകിയാണ് എന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ലക്ഷക്കണക്കിന് ആളുകള്‍ ഉയർന്ന രക്തസമ്മർദ്ദത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും എന്നാൽ ഇതിന്റെ തോത് രാത്രികാലത്ത് മാത്രം ഉയരുന്നതാണ് തിരിച്ചറിയാൻ തടസ്സമാകുന്നത് എന്നും പഠനത്തിൽ പറയുന്നു. ഓക്സ്ഫഡ് സർവകലാശാലയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നാൽപതിനും എഴുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 

പഠനത്തിൽ പങ്കെടുത്തവരിൽ എട്ടുപേരിൽ ഒരാൾ എന്ന നിലയിൽ വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലും ഹൈപ്പർടെൻഷൻ രേഖപ്പെടുത്തിയെന്നും പകൽസമയത്ത് അവ തിരിച്ചറിഞ്ഞില്ലെന്നും പഠനത്തില്‍ പറയുന്നു. ആരോ​ഗ്യമുള്ളവരിൽ രാത്രികാലത്ത് ശരീരം ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ ബി.പി കുറയുകയാണ് പതിവ്. എന്നാൽ പതിനഞ്ച് ശതമാനത്തോളം പേരിൽ ഇത് തിരിച്ചാണ് സംഭവിച്ചതെന്നും പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് ജേർണലായ ജനറൽ പ്രാക്റ്റീസിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ ആറ് പഴങ്ങള്‍...

click me!