ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചവരുടെ കണ്ണ് 'മങ്ങി' !

Published : Feb 11, 2020, 12:42 PM ISTUpdated : Feb 11, 2020, 12:47 PM IST
ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചവരുടെ കണ്ണ് 'മങ്ങി' !

Synopsis

അമിത അളവിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷന്മാരുടെ കണ്ണിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട്. ലൈംഗിക ഉത്തേജക മരുന്നായ 'sildenafil' ആണ് വര്‍ണ്ണാന്ധതയ്ക്ക് കാരണമായത്. 

അമിത അളവിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷന്മാരുടെ കണ്ണിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട്. ലൈംഗിക ഉത്തേജക മരുന്നായ 'sildenafil' ആണ് വര്‍ണ്ണാന്ധതയ്ക്ക് കാരണമായത്. വയാഗ്രയില്‍ പ്രധാനമായി അടങ്ങിയിരിക്കുന്നതാണ് ഇവ. 

കഴിഞ്ഞ രണ്ടുവര്‍ഷമായി  38നും 57നും ഇടയില്‍ പ്രായമുളള നിരവധി പുരുഷന്മാരാണ്  കണ്ണിന് അസുഖവുമായി തുര്‍ക്കിയിലെ ആശുപത്രിയിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്ന് ഉപയോഗിച്ച് 48 മണിക്കൂറിനുളളിലാണ്  ഇവരുടെ കാഴ്ചയെ ബാധിച്ചത് എന്നാണ് 'Frontiers in Neurology' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മരുന്നിന്‍റെ ഉപയോഗം മൂലം പലര്‍ക്കും നീല നിറത്തിലായി കാഴ്ച. മറ്റ് ചിലര്‍ക്ക് ചുവപ്പ് നിറവുമായതായും പഠനം പറയുന്നു. 24 മണിക്കൂറ് വരെ ഈ ലക്ഷണം കാണാം. എന്നാല്‍ 21 ദിവസം കൊണ്ടാണ് കാഴ്ച പഴയ രീതിയിലായത്. 

നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വർണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ന്യൂസ് വീക്ക് അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!