ലൈംഗികബന്ധത്തിന് മുമ്പ് അളവെടുക്കാൻ കയ്യിൽ സ്കെയിൽ ടാറ്റൂ ചെയ്ത് ബ്രിട്ടീഷ് യുവതി

Published : Feb 07, 2022, 11:43 AM IST
ലൈംഗികബന്ധത്തിന് മുമ്പ് അളവെടുക്കാൻ കയ്യിൽ സ്കെയിൽ ടാറ്റൂ ചെയ്ത് ബ്രിട്ടീഷ് യുവതി

Synopsis

ഈ സ്കെയിലിൽ നമ്പറുകൾ ഒന്നുമില്ല എങ്കിലും, ഓരോ ഇഞ്ച് ഇടവിട്ട് ടാറ്റൂ ചെയ്ത ഭംഗിയുള്ള പൊട്ടുകൾ എണ്ണിയാൽ അളവെടുക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ നീളം വ്യക്തമാവും.

ഈ ബ്രിട്ടീഷ് യുവതി കരുതുന്നത് ലൈംഗികബന്ധങ്ങളുടെ കാര്യം വരുമ്പോൾ 'വലിപ്പം' പ്രധാനമാണ് എന്നുതന്നെയാണ്. ഓരോ തവണയും അത് പരിശോധിച്ചുറപ്പിക്കാൻ കയ്യിൽ ഒരു സ്കെയിൽ തന്നെ ടാറ്റൂ ആയി അടിച്ചിരിക്കുകയാണ് ഇവർ. വളരെ 'വൈൽഡ്' ആയ ഈ  ടാറ്റൂ കയ്യിൽ കൊത്തി ബന്ധുക്കളെയും സ്നേഹിതരെയുമെല്ലാം ഞെട്ടിച്ചിട്ടുള്ളത്  ട്രേസി കിസ് എന്ന മുപ്പത്തിനാലുകാരിയാണ്. രതിയിൽ ഏർപ്പെടും മുമ്പ്  ബന്ധപ്പെടാൻ ഉദ്ദേശിക്കുന്ന കാമുകരുടെ ലിംഗങ്ങൾക്ക് താൻ ഉദ്ദേശിക്കുന്ന വലിപ്പമുണ്ട് എന്നുറപ്പിക്കുകയാണ് ഈ ടാറ്റൂ കൊണ്ട് സാധിക്കാൻ ട്രേസി ആഗ്രഹിക്കുന്നത്. തികച്ചും പ്രാക്ടിക്കൽ ആയ തന്റെ ഈ ടാറ്റൂ വന്ന ശേഷം ലൈംഗിക ജീവിതം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവർ പറഞ്ഞു. പതിനാലു വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ് ട്രേസി. 

ഈ സ്കെയിലിൽ നമ്പറുകൾ ഒന്നുമില്ല എങ്കിലും, ഓരോ ഇഞ്ച് ഇടവിട്ട് ടാറ്റൂ ചെയ്ത ഭംഗിയുള്ള പൊട്ടുകൾ എണ്ണിയാൽ അളവെടുക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ നീളം വ്യക്തമാവും. സ്കെയിൽ ആണ് എന്ന് മനസ്സിലാവാത്ത ഈ ടാറ്റൂ ഉപയോഗിച്ച് കാമുകൻമാർ അറിയാതെ, പൊതുസ്ഥലങ്ങളിൽ വെച്ചു തന്നെ പലപ്പോഴും അളവെടുക്കാൻ തനിക്ക് സാധിക്കാറുണ്ട് എന്നും ട്രേസി പറയുന്നു. വളരെ കൂടിയ സെക്സ് ഡ്രൈവ് ഉള്ള ഒരാളാണ് താനെന്നും, ചില ദിവസങ്ങളിൽ പതിനൊന്നുതവണ വരെ താൻ സെക്സിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ട്രേസി അവകാശപ്പെടുന്നു. സെക്സിന്റെ ഗുണമേന്മയിൽ വളരെ നിർബന്ധമുള്ള തനിക്ക് അതുകൊണ്ടുതന്നെ ബന്ധപ്പെടാൻ ഉദ്ദേശിക്കുന്നയാളിന്റെ  ജനനേന്ദ്രിയത്തിന്റെ വലിപ്പം നേരത്തെ അളന്നു ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയിട്ടുണ്ട് എന്നും ട്രേസി പറയുന്നു. രതിയുടെ ആനന്ദം പരിപൂർണമായും ആസ്വദിക്കാൻ സാധിക്കുന്ന, സ്വന്തം ശരീരത്തെക്കുറിച്ച് നല്ല ആത്മവിശ്വാസമുള്ള ഒരു സ്ത്രീ എന്ന നിലക്ക് പുരുഷന്മാരോട്  വേണ്ടത് ചോദിച്ചു വാങ്ങാനും തനിക്കറിയാം എന്നും അവർ പറയുന്നു.  

ടാറ്റൂ അടിച്ചപ്പോൾ ട്രേസിയോട് മകൾ ഈ ടാറ്റൂ എന്തിനാണ് എന്ന് ചോദിക്കുന്നുണ്ട്. ആദ്യമാദ്യം മകൾ കരുതിയത് ഏത്തപ്പഴത്തിന്റെയും സാലഡ് വെള്ളരിക്കയുടെയും അളവെടുക്കാൻ ആണ് അമ്മയുടെ കയ്യിലെ ടാറ്റൂ എന്നാണെങ്കിലും, പിന്നീട് അമ്മ തന്നെ മകളോട് തന്റെ ഗൂഢോദ്ദേശ്യം വെളിപ്പെടുത്തുകയാണുണ്ടായത്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി എഴുപതോളം ടാറ്റൂകൾ ഇതിനോടകം തന്നെ ചെയ്തിട്ടുള്ള ട്രേസി, ഇനിയും ചിലയിടങ്ങളിൽ കൂടി ടാറ്റൂ ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ