ഇടയ്ക്കിടെ തലവേദന, കണ്ണിന് അമിതമായ ചൂട് എന്നിവ ഉണ്ടാകാറുണ്ടോ; എങ്കിൽ സൂക്ഷിക്കുക

Web Desk   | Asianet News
Published : Oct 17, 2020, 06:30 PM ISTUpdated : Oct 17, 2020, 06:55 PM IST
ഇടയ്ക്കിടെ തലവേദന, കണ്ണിന് അമിതമായ ചൂട് എന്നിവ ഉണ്ടാകാറുണ്ടോ; എങ്കിൽ സൂക്ഷിക്കുക

Synopsis

കമ്പ്യൂട്ടർ അമിതമായി ഉപയോ​ഗിക്കുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ട് വരുന്നത്. കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ ഓരോ 20 മിനിറ്റിലും 20 സെക്കന്റിലും കണ്ണടച്ചിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഈ കൊവിഡ് കാലത്ത് നിരവധി ആളുകളിൽ ' കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ' (സിവിഎസ്) കണ്ട് വരുന്നതായി വിദ​ഗ്ധർ പറയുന്നു. കമ്പ്യൂട്ടര്‍, ടാബ്, മൊബെെൽ ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ദീര്‍ഘനാളത്തെ ഉപയോഗം മൂലം കണ്ണിനും കാഴ്ചയ്ക്കും ഉണ്ടാവുന്ന തകരാറുകളാണ് 'കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം' എന്ന് പറയുന്നതെന്ന് അമേരിക്കൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നു. 

കണ്ണുകൾക്കുണ്ടാകുന്ന അസ്വസ്ഥത, കാഴ്ച കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, തലവേദന, കണ്ണിന് അമിതമായ ചൂട്,  കണ്ണ് ചൊറിച്ചില്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം 50 ശതമാനം മുതൽ 80 ശതമാനം വരെ ആളുകൾക്ക് അവരുടെ ജോലിയുടെ ഭാഗമായി കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ കൂടുതൽ സമയം ഉറ്റുനോക്കുന്നത് കൊണ്ട് ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.        

'കമ്പ്യൂട്ടർ അമിതമായി ഉപയോ​ഗിക്കുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ട് വരുന്നത്. കമ്പ്യൂട്ടർ സ്ഥിരമായി ഉപയോ​ഗിക്കുന്നവർ ഓരോ 20 മിനിറ്റിലും 20 സെക്കന്റിലും കണ്ണടച്ചിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രധാനമായും കമ്പ്യൂട്ടർ മോണിറ്റർ കണ്ണിന്റെ ലെവലിനു താഴെ വയ്ക്കുന്ന രീതി സ്വീകരിക്കുക...' - ഐകെയർ ഹോസ്പിറ്റലിലെ സിഇഒ ഡോ. സൗരഭ് ചൗധരി പറഞ്ഞു. 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവശ്യമായ കാര്യമാണ് കണ്ണിന്റെ ആരോഗ്യം. കൃത്യമായി പരിചരിച്ചില്ലെങ്കിൽ കാഴ്ചക്കുറവിലേക്ക് ഇത് നയിക്കാമെന്ന് അദ്ദേഹം പറയുന്നു.

യുവാക്കള്‍ക്ക് 2022 ആകാതെ വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ