പതിവായി ബോധം കെടല്‍ , സസ്യഭുക്കായതാണ് കാരണമെന്ന് ഡോക്ടര്‍; യഥാര്‍ത്ഥത്തില്‍ യുവതിയുടെ രോഗം ഇതായിരുന്നു...

Published : Nov 23, 2019, 02:13 PM ISTUpdated : Nov 23, 2019, 02:15 PM IST
പതിവായി ബോധം കെടല്‍ , സസ്യഭുക്കായതാണ് കാരണമെന്ന് ഡോക്ടര്‍; യഥാര്‍ത്ഥത്തില്‍ യുവതിയുടെ രോഗം ഇതായിരുന്നു...

Synopsis

ബോധം കെടല്‍ പതിവായതിനെ തുടര്‍ന്നാണ്  യുകെ സ്വദേശിനിയായ ബ്രിയോണി ഡോക്ടറെ കാണിച്ചത്. വിളര്‍ച്ചയാകും എന്ന് പറഞ്ഞ ഡോക്ടര്‍ സസ്യഭുക്കയാതാണ് അതിന് കാരണമെന്നും  ബ്രിയോണിയോട് പറഞ്ഞു.

ബോധം കെടല്‍ പതിവായതിനെ തുടര്‍ന്നാണ്  യുകെ സ്വദേശിനിയായ ബ്രിയോണി ഡോക്ടറെ കാണിച്ചത്. വിളര്‍ച്ചയാകും എന്ന് പറഞ്ഞ ഡോക്ടര്‍ സസ്യഭുക്കയാതാണ് അതിന് കാരണമെന്നും  ബ്രിയോണിയോട് പറഞ്ഞു. എന്നാല്‍ 27കാരിയായ ബ്രിയോണിക്ക് അപൂര്‍വ്വമായ ഒരു പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആയിരുന്നു എന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്.

തന്‍റെ 21-ാം വയസ്സ് മുതല്‍ ബ്രിയോണിക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടായിരുന്നു. നിരവധി ഡോക്ടര്‍മാരെ കണാച്ചെങ്കിലും പലരും അനീമിയ ആണെന്നാണ് പറഞ്ഞത്.  വെജിറ്റേറിയന്‍ ആയതാണ് അനീമിയ ഉണ്ടാകാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

എന്നാല്‍ 2017ല്‍ ബ്രിയോണി രണ്ടാമത്തെ കുഞ്ഞിനെ പ്രവസവിച്ചതിന് ശേഷം അതിഭയങ്കരമായ വയറുവേദനയും രക്തസ്രാവവും ഉണ്ടായി. 2018ല്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് യുകെയില്‍ മൂന്ന് പേര്‍ക്ക് മാത്രമുണ്ടായ അപൂര്‍വ്വമായ ഒരു പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ആണ് ബ്രിയോണിക്ക് എന്ന് കണ്ടെത്തിയത്.  താനും ഭര്‍ത്താവും തളര്‍ന്നുപോയ സമയമായിരുന്നു അത് എന്ന് ബ്രിയോണി പറയുന്നു. 

 

 

തുടര്‍ന്ന് എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ബ്രിയോണിയുടെ ചെറുകുടല്‍, പിത്താശയം തുടങ്ങിയവയുടെ ഒരു ഭാഗം നീക്കം ചെയ്യുകയായിരുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ അതിന്‍റെ അവസാന സ്റ്റേജില്‍ മാത്രമേ കാര്യമായി ലക്ഷണങ്ങള്‍ കാണിക്കാറുളളൂ. ക്യാന്‍സര്‍ വിമുക്തയായ ബ്രിയോണി ഇപ്പോഴും വെജിറ്റേറിയനായി തുടരുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് ബ്രിയോണി. 


 


 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്