
സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന പ്രകൃതിദത്ത ചേരുവകയാണ് മുൾട്ടാണി മിട്ടി. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോഗിച്ച് വരുന്നു. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഹെയർ പായ്ക്കുകൾ തലമുടിയുടെ വളർച്ച വേഗത്തിലാക്കുന്നു.
മുൾട്ടാണി മിട്ടി മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് തലയോട്ടിയിലെ അമിത എണ്ണയെ അകറ്റുന്നതിനും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടി താരനെ ഇല്ലാതാക്കി തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നു.
മുടിയുടെ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി ഉപയോഗിക്കേണ്ട വിധം...
ഒന്ന്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഇടാം. മുടിയെ കട്ടിയുള്ളതാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.
രണ്ട്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ പാക്ക് മുടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.
മൂന്ന്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം കറ്റാർവാഴ ജെൽ ഉപയോഗിച്ച് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ ജെൽ എണ്ണമയമുള്ള മുടിയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു.
Read more ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam