National Bone And Joint Day 2024 ; 30 വയസ് കഴി‍ഞ്ഞ സ്ത്രീകൾ എല്ലുകളെ ശക്തിപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെ?

Published : Aug 03, 2024, 06:23 PM ISTUpdated : Aug 03, 2024, 06:24 PM IST
 National Bone And Joint Day 2024 ; 30 വയസ് കഴി‍ഞ്ഞ സ്ത്രീകൾ എല്ലുകളെ ശക്തിപ്പെടുത്താൻ ചെയ്യേണ്ടത് എന്തൊക്കെ?

Synopsis

അധിക ഭാരം കാൽമുട്ടുകളിലും മറ്റ് സന്ധികളിലും സമ്മർദ്ദം ചെലുത്തും. ഇത് വേദന വർദ്ധിപ്പിക്കും. അതിനാൽ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക.

എല്ലാ വർഷവും ഓ​ഗസ്റ്റ് നാലിന് നാഷണൽ ബോൺ ആൻഡ് ജോയിൻറ് ഡേ ആചരിക്കുന്നു. അസ്ഥികളുടെ ആരോ​ഗ്യം നിലനിർത്തുന്നതിന് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. 
ആരോഗ്യമുള്ള അസ്ഥി ശരീരത്തിന് ഏറെ ദൃഢതയും കരുത്തും നൽകും. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും ആരോഗ്യവാനായിരിക്കാൻ അസ്ഥികളുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സന്ധിവാതം, ഓസ്റ്റിയോപൊറോസിസ്, നടുവേദന എന്നിവയുൾപ്പെടെയുള്ള മസ്കുലോസ്കലെറ്റൽ ഡിസോർഡേഴ്സ് എന്നിവ പലരേയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. 30 വയസ് കഴി‍ഞ്ഞ സ്ത്രീകൾ എല്ലുകളുടെ ആരോ​ഗ്യം നിലനിർത്തുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. 

ഒന്ന്

അധിക ഭാരം കാൽമുട്ടുകളിലും മറ്റ് സന്ധികളിലും സമ്മർദ്ദം ചെലുത്തും. ഇത് വേദന വർദ്ധിപ്പിക്കും. അതിനാൽ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്തുക.

രണ്ട്

ആവശ്യത്തിന് ജല ഉപഭോഗം പ്രതിരോധശേഷി നിയന്ത്രിക്കാനും രോഗം ഉണ്ടാകുന്നത് തടയാനും കഴിയും. സ്ഥിരമായുള്ള ജല ഉപഭോഗം കൂടുതൽ ഊർജ്ജസ്വലനാക്കും. ചെറിയ നിർജ്ജലീകരണം പോലും വേദന വർദ്ധിപ്പിക്കും. അതിനാൽ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

മൂന്ന്

ശരീരം ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് ഉറക്കം പ്രധാനമാണ്. ഓരോ രാത്രിയും മതിയായ ഉറക്കം ആവശ്യമാണ്. സന്ധികളുടെ വീക്കം കുറയ്ക്കുന്നതിന് രാത്രിയിൽ എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

നാല്

സമീകൃതാഹാരം ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുന്നു. സന്ധികൾക്ക് ചുറ്റുമുള്ള വേദനയ്ക്ക് കാരണമാകുന്ന വീക്കം കുറയ്ക്കാൻ സാൽമൺ, ബദാം തുടങ്ങിയ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക.  ഇലക്കറികൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഓറഞ്ച്,  കുരുമുളക്, തക്കാളി തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

അഞ്ച്

ദിവസവും രാവിലെ സ്ട്രെച്ചിം​ഗ് ചെയ്യുന്നത്  സന്ധികൾക്ക് ചുറ്റുമുള്ള ടിഷ്യുകൾ അയവുള്ളതാക്കാൻ സഹായിക്കുന്നു. ഒരു ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാനും സ്ട്രെച്ചിം​ഗ് സഹായിക്കും.

താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പ്രകൃതിദത്ത മാർ​ഗങ്ങൾ

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം