മുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസ‍ി ഫേസ് പാക്കുകൾ

Published : Oct 03, 2024, 04:46 PM ISTUpdated : Oct 03, 2024, 05:27 PM IST
മുഖം സുന്ദരമാക്കാൻ അഞ്ച് തരം ഈസ‍ി ഫേസ് പാക്കുകൾ

Synopsis

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. മുഖത്തെ കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നതിന് സഹായിക്കുന്ന അഞ്ച് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം. 

ഒന്ന്

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ആന്റി ബാക്ടീരിയൽ എന്നിവ കറുപ്പകറ്റുന്നതിന് സഹായിക്കും. രണ്ട് സ്പൂൺ ഒലീവ് ഓയിലും അൽപം കോഫിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനും ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ചർമ്മത്തെ മൃദുവും ലോലമാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട് 

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.

മൂന്ന്

രണ്ട് സ്പൂൺ പപ്പായ പേസ്റ്റിലേക്ക്  രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിൻറെ ഭാഗങ്ങളിലും പുരട്ടി 15 മിനിറ്റിന് കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് ഗുണം ചെയ്യും. 

നാല്

രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത്  പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം 10 മുതൽ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

അഞ്ച്

രണ്ട് സ്പൂൺ തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.   

പപ്പായയ്ക്ക് മാത്രമല്ല ഇലയ്ക്കുമുണ്ട് നിരവധി ഔഷധ ​ഗുണങ്ങൾ, കൂടുതലറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!