കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതാ 7 ഈസി ടിപ്സ്

By Web TeamFirst Published Jan 27, 2020, 6:57 PM IST
Highlights

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.

ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. 

കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. മരുന്നില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിനു പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പാണ്‌ മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നതും. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. 

രണ്ട്...

ഉരുളക്കിഴങ്ങ് വറുത്തത് മിക്കവാറും പേര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് വഴി ട്രാന്‍സ് ഫാറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കൊഴുപ്പ് നമ്മുടെ ശരീരത്തിലെത്തുകയാണ് ചെയ്യുന്നത്. സസ്യങ്ങളില്‍ നിന്നോ ഇറച്ചികളില്‍ നിന്നോ ഉള്ള കൊഴുപ്പല്ലാതെ ഭക്ഷണം വഴി ശരീരത്തിലെത്തുന്ന കൊഴുപ്പാണിത്.ഇത് ചീത്ത കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും.

മൂന്ന്...

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും ഏറെ നല്ലതാണ് വെളുത്തുള്ളി.ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ വളരെ മികച്ചതാണ് വെളുത്തുള്ളി.

നാല്...

 ഭക്ഷണക്രമത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനുളള മറ്റൊരു മാര്‍ഗമാണ്. ദിവസവും രാവിലെ ഓട്സ് കഴിക്കുക. ഓട്സ് നാരടങ്ങിയ ഭക്ഷണമായതിനാല്‍ കൊളസ്ട്രോളിനെ വരിധിയിലാക്കാൻ സഹായിക്കും.

അഞ്ച്...

ബദാം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് മാനസികാരോഗ്യവും, ശാരീരികാരോഗ്യവും നല്‍കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും.

ആറ്...

വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. ദിവസവും പതിനഞ്ച് മിനിട്ട് വ്യായാമം ചെയ്യുക. തുടക്കത്തില്‍ ലളിതമായ വ്യായാമ രീതികളെ ചെയ്യാന്‍ പാടുളളൂ. ഉദാഹരണത്തിന് കൈകാല്‍ ഉയര്‍ത്തൂക, കൈ വീശി നടക്കുക, ചെറിയ രീതിയിൽ സ്ട്രച്ചിം വ്യായാമവും സ്വീകരിക്കാം.

ഏഴ്....

ചായയിൽ കറുകപ്പട്ട ചേര്‍ത്ത് കുടിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.


 

click me!