രണ്ടുവയസ്സുള്ള മകനെ അടക്കിയിരുത്താൻ ആസ്ത്മാരോഗിയായ അമ്മക്ക് കത്തെഴുതി അയൽക്കാർ, അമ്മയുടെ മറുപടി ഇങ്ങനെ

By Web TeamFirst Published Apr 6, 2020, 11:34 AM IST
Highlights

ആസ്ത്മകാരണം വലിവ് ഏറിയത് അമ്മയെ ആകെ ക്ഷീണിപ്പിച്ചിരുന്നു. അതിനിടെ ലിയോയെ പകൽ കളിപ്പിക്കാനോ അവനെ വേണ്ടവിധം നോക്കാനോ പറ്റുന്നില്ല. പറ്റാഞ്ഞിട്ടാണ്. മനഃപൂർവ്വമല്ല. 

ലോക്ക് ഡൗൺ എന്നത് മനുഷ്യർ ബന്ധങ്ങളുടെ വില മനസ്സിലാക്കുന്ന ഒരു കാലം കൂടിയാണ്. ബന്ധങ്ങൾക്ക് ഇഴയടുപ്പമുള്ളിടങ്ങളിലാണ് സഹിഷ്ണുതയുണ്ടാകുന്നത്. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും, ഏറെക്കുറെ എല്ലാവരും വർക്ക് ഫ്രം ഹോം ആയിട്ടുണ്ട് പലേടത്തും. കുട്ടികൾക്ക് സ്‌കൂളുകൾ അടച്ചു. വെക്കേഷൻ ക്‌ളാസുകൾ നടത്തുന്നതിനും വിലക്കുണ്ട്. അതോടെ കുട്ടികൾ വീട്ടിൽ തളച്ചിടപ്പെട്ടു. പല നഗരങ്ങളിലും അത് ഫ്‌ളാറ്റുകളുടെ നാലുചുവരുകൾക്കിടയിലെ തടവായി. പുറത്തേക്കിറക്കാൻ പോലും പേടിയാണ് അച്ഛനമ്മമാർക്ക് അവരെ. ഫ്‌ളാറ്റുകളുടെ താഴെത്തന്നെ പാർക്കും മറ്റും ഉണ്ടെങ്കിലും, അവയൊന്നും ഉപയോഗിക്കുന്നത് സുരക്ഷിതമല്ല മരണനിരക്ക് കൂടുതലുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും. 

ഈ ദുഷ്കരമായ സാഹചര്യത്തിൽ ഏറെ പ്രയാസപ്പെടുന്നത് ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ നോക്കുന്നt ക്കുന്നത്. കൊറോണാ ബാധിതരുമായി സമ്പർക്കം വന്നിട്ടുണ്ടോ എന്ന സംശയത്തിന്മേൽ ഹോം ക്വാറന്റൈനിൽ ആണ് ലോറെൻ. മകനെ ഒറ്റയ്ക്ക് വീട്ടിലിരുന്നു നോക്കുന്നതിനിടെയാണ് അവർക്ക് വീണ്ടും ആസ്ത്മയുടെ കലശലായ ശല്യമുണ്ടാകുന്നത്. ചെറുപ്പം മുതൽക്കേ ആസ്ത്മ ബാധിതയാണ് ലോറൻ എങ്കിലും, എല്ലാം നിയന്ത്രണത്തിലായിരുന്നു. ആ ആസ്ത്മയാണ് ഈ ലോക്ക് ഡൗൺ കാലത്ത് വീണ്ടും ഇളകി, അവരെ ബുദ്ധിമുട്ടിച്ചുതുടങ്ങിയത്. എന്നാലും, ആസ്ത്മയോട് പൊരുതി മകനെ ഒരുവിധം നോക്കുന്നതിനിടെ താഴത്തെ ഫ്ലോറിൽ താമസിക്കുന്ന അയൽക്കാരിൽ നിന്നും ലോറന് ഒരു നോട്ട് വാതിൽക്കൽ കിടന്നു കിട്ടുന്നു. അതിൽ എഴുതിയിരുന്നത് ഇപ്രകാരം,

"നിങ്ങൾക്ക് ചെറിയ ഒരു കുട്ടിയുണ്ട് എന്നറിയാം, അതിനെ നോക്കുക പ്രയാസമാകും എന്നും. എന്നാലും, രാവിലെ അങ്ങോട്ടുമിങ്ങോട്ടും കിടന്ന് ഓടുന്നത് ഒന്ന് കുറക്കാമോ, ഞങ്ങൾക്ക് അത് വലിയ പ്രയാസമുണ്ടാക്കുന്നു. രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്നുപോകുന്നു ആ ശബ്ദം കേൾക്കുമ്പോൾ. ഇനിമുതൽ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. താങ്ക്സ് ഇൻ അഡ്വാൻസ്..."

ആ കത്ത് കണ്ടപ്പോൾ ലോറന്റെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു. ഷിംഗിൾസ് എന്ന അപൂർവ രോഗം ബാധിച്ച് ഇമ്യൂണിറ്റി വല്ലാതെ കുറഞ്ഞതും, ആസ്ത്മകാരണം വലിവ് ഏറിയത് ലോറനെ ആകെ ക്ഷീണിപ്പിച്ചിരുന്നു. അതിനിടെ ലിയോയെ പകൽ കളിപ്പിക്കാനോ അവനെ വേണ്ടവിധം നോക്കാനോ പറ്റുന്നില്ല. പറ്റാഞ്ഞിട്ടാണ്. മനഃപൂർവ്വമല്ല. രാത്രി ഏറെ വൈകിയാകും വലിവുകാരണം ഒന്നുറക്കം പിടിക്കുക. അതുകൊണ്ടെന്താ, ലോറൻ എണീക്കും മുമ്പ് കുഞ്ഞുമകൻ ലിയോ ഉറക്കമുണർന്ന് കളി തുടങ്ങും. ആ കുരുന്നിന്റെ കാലടിയൊച്ചകളാണ് അപ്പുറത്തുള്ള സൂക്ഷ്മഗ്രാഹികളായ അയൽക്കാരുടെ ശ്വാനനിദ്രയ്ക്ക് ഭംഗം വരുത്തുന്നത്. എന്ത് ചെയ്യണം എന്നോർത്തപ്പോൾ വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തോന്നി ലോറന്. അതാണ് അവൾ കരഞ്ഞുപോയത്. 

എന്തായാലും, അവൾ ആ നോട്ടിനുള്ള മറുപടി നൽകി. എന്നാൽ, അത് രണ്ടുവയസ്സുകാരൻ ലിയോ എഴുതുന്നതായിട്ടാണ് അവൾ കുറിച്ചത്, അതിങ്ങനെ,

"താഴത്തെ ഫ്ലോറിലെ ആന്റിക്ക്,

എനിക്കിപ്പോൾ പഴയപോലെ ഡേകെയറിലൊന്നും പോകാൻ പറ്റുന്നില്ല. അവിടെ കൂടെ ഓടിക്കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരെയും കാണാൻ പറ്റുന്നില്ല പഴയപോലെ. അമ്മയ്ക്ക് തീരെ സുഖമില്ല. അമ്മയും അസുഖം മാറും വരെ വീട്ടിൽ തന്നെ കാണുമെന്നു പറയുന്നു. 

എന്റെ സ്ഥിരം കളികൾ മുടങ്ങിയതുകൊണ്ട് എനിക്ക് സങ്കടം വരരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുണ്ട് എന്ന് തോന്നുന്നു. ഞാൻ ഓടിക്കളിക്കുമ്പോൾ അതുകൊണ്ടാണ് അമ്മ ഒന്നും പറയാത്തത്. എന്റെ പിന്നാലെ റീഡിങ് റൂമിലും, ഡ്രായിങ് റൂമിലും, ബെഡ് റൂമിലും, ഹോളിലും, കിച്ചനിലും ഒക്കെ അമ്മയും ഓടുന്നത്. എന്റെ ടോയ്സിന്റെ കൂടെ അമ്മയും കളിക്കുന്നത്. എന്റെയൊപ്പം ഡോക്ടർ സീറ്റും, കിച്ചനും ഒക്കെ കളിയ്ക്കാൻ അമ്മയും വരുന്നത്. 

എന്റെ ഓട്ടം നിങ്ങൾക്ക് പ്രശ്‌നമാകുന്നു എന്നറിഞ്ഞതിൽ സങ്കടമുണ്ട്. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകണം, നാട്ടിലെ സ്ഥിതിയും. അത്രയേ എനിക്കുള്ളൂ. 

എന്ന്,

നിങ്ങളുടെ മുകളിലെ ഫ്ലാറ്റിൽ താമസിക്കുന്ന രണ്ടു വയസ്സുകാരൻ, ലിയോ...! "


പല വിദേശരാജ്യങ്ങളിലും വീടുകളിൽ നിന്നുണ്ടാകുന്ന ചെറിയ ശബ്ദങ്ങൾ പോലും അയല്പക്കക്കാർക്ക് അരോചകമാകാറുണ്ട്. കുട്ടികൾ പറയുന്നതിന്റെ പേരിൽ പൊലീസിനെ വിളിച്ച കേസുകൾ പോലുമുണ്ട്. എന്തായാലും, ഇങ്ങനെ ഒരു നോട്ട് എഴുതിവിടും മുമ്പ്, ലോറന്റെ വീട്ടിലെ സാഹചര്യമെന്തെന്ന് അയൽക്കാർ ഒന്ന് അന്വേഷിക്കണമായിരുന്നു എന്നാണ് അമ്മ സാറയുടെ അഭിപ്രായം. 

click me!