'വെജിറ്റേറിയന്‍ ആയ പുരുഷന്മാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്'; വിവാദമായി ഡോക്യുമെന്ററി

By Web TeamFirst Published Nov 25, 2019, 6:22 PM IST
Highlights

ഫോര്‍മുല വണ്‍ കാറോട്ട താരമായ ലൂയിസ് ഹാമില്‍ട്ടണ്‍, ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തുടങ്ങിയ പ്രമുഖരാണ് ഡോക്യുമെന്ററിയില്‍ വെജിറ്റേറിയന്‍ ഡയറ്റിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്നത്. 'ദ ഗെയിം ചെയ്‌ഞ്ചേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ സ്ഥാപിക്കുന്ന വിവരങ്ങളെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പ്രശ്‌സ്ത യൂറോളജിസ്റ്റായ ഡോ. ആരോണ്‍ സ്പിറ്റ്‌സ് ആണ്

സസ്യുക്കുകളായ പുരുഷന്മാരുടെ ഒരു 'പ്രത്യേകത' ചൂണ്ടിക്കാട്ടി നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി. പച്ചക്കറി മാത്രം കഴിക്കുന്ന പുരുഷന്മാര്‍ ലൈംഗിക ജീവിതത്തില്‍ മികച്ച പങ്കാളികളായിരിക്കുമെന്നാണ് ഡോക്യുമെന്ററി സ്ഥാപിക്കുന്നത്. 

'ദ ഗെയിം ചെയ്‌ഞ്ചേഴ്‌സ്' എന്ന ഡോക്യുമെന്ററിയില്‍ സ്ഥാപിക്കുന്ന വിവരങ്ങളെല്ലാം ക്രോഡീകരിച്ചിരിക്കുന്നത് പ്രശ്‌സ്ത യൂറോളജിസ്റ്റായ ഡോ. ആരോണ്‍ സ്പിറ്റ്‌സ് ആണ്. സാധാരണഗതിയില്‍ നിത്യജീവിതത്തില്‍ ഒരു പുരുഷനുള്ള ലൈംഗികജീവിതത്തിന്റെ നീളം, വെജിറ്റേറിയനായ പുരുഷന്മാരില്‍ നാല് മടങ്ങോളം കൂടുമെന്നാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നത്. 

ഫോര്‍മുല വണ്‍ കാറോട്ട താരമായ ലൂയിസ് ഹാമില്‍ട്ടണ്‍, ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ തുടങ്ങിയ പ്രമുഖരാണ് ഡോക്യുമെന്ററിയില്‍ വെജിറ്റേറിയന്‍ ഡയറ്റിനെ പ്രകീര്‍ത്തിച്ചുകൊണ്ട് സംസാരിക്കുന്നത്. 

എന്നാല്‍ ഡോക്യുമെന്ററിയില്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാരോപിച്ചുകൊണ്ട് ആരോഗ്യരംഗത്ത് നിന്നുതന്നെ പ്രമുഖര്‍ എത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാദമുയര്‍ത്തുന്നതെന്നും അതെങ്ങനെയാണ് സമര്‍ത്ഥിക്കാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ഇതിനിടെ സമൂഹമാധ്യമങ്ങളിലും ഡോക്യുമെന്ററി ചെറിയ തോതില്‍ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നുണ്ട്. 

click me!