ആയിരത്തോളം പേരിൽ അജ്ഞാത വൈറസ് ബാധിച്ചതായി റിപ്പോർട്ട്; ചൈന ഭീതിയിൽ

By Web TeamFirst Published Jan 20, 2020, 9:09 AM IST
Highlights

ചൈനയിൽ നിന്നും ജപ്പാനിലേക്കും തായ്ലൻഡിലേക്കും പോയ മൂന്ന് പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇവർ മൂന്ന് പേരും വൂഹാൻ സിറ്റി അന്തേവാസികളാണ്. ഇവരിൽ നിന്നും രോഗം പകർന്നിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയും വൂഹാനിലെ ആരോഗ്യ സംഘടനകളും പറയുന്നത്. 

ബെയ്ജിങ് : ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തിലേറെപ്പേരെയെന്ന് റിപ്പോർട്ട്. 60ൽ ഏറെ പേരിൽ  സ്ഥിരീകരിച്ചതെന്നാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ലണ്ടനിലെ ഇഎംപീരിയൽ കോളേജിലെ എം.ആർ.സി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ്‌ ഡിസീസ് അനാലിസിസും പറയുന്നത്. എന്നാൽ ചൈനീസ് സർക്കാർ നൽകുന്ന കണക്ക് മറ്റൊന്നാണ്.

41 പേരിൽ മാത്രമാണ് ഇതുവരെ വൂഹാൻ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണെന്നും രണ്ട് പേർ മരണമടഞ്ഞിട്ടുണ്ടെന്നും ചൈനീസ് സർക്കാർ പറയുന്നു. രോഗികളുമായി ബന്ധം പുലർത്തിയ 763 പേരെ വൂഹാൻ ഭരണകർത്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ 313 പേർ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമാണ്.

ചൈനയിൽ നിന്നും ജപ്പാനിലേക്കും തായ്ലൻഡിലേക്കും പോയ മൂന്ന് പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇവർ മൂന്ന് പേരും വൂഹാൻ സിറ്റി അന്തേവാസികളാണ്. ഇവരിൽ നിന്നും രോഗം പകർന്നിരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയും വൂഹാനിലെ ആരോഗ്യ സംഘടനകളും പറയുന്നത്. ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

തായ്‍‍ലാൻഡിൽ രണ്ടുകേസുകളും ജപ്പാനിൽ ഒരുകേസും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2002-2003 വർഷങ്ങളിൽ ചൈനയിലും ഹോങ് കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗത്തിൽ 770-ലേറെപ്പേരാണ് മരിച്ചത്.

click me!