Latest Videos

'ഈ നാല് ലക്ഷണങ്ങളാണ് എനിക്കുണ്ടായിരുന്നത്'; തുറന്നുപറഞ്ഞ് നിക് ജൊനാസ്

By Web TeamFirst Published Nov 13, 2022, 10:38 PM IST
Highlights

 താന്‍ അനുഭവിച്ച ടൈപ്പ്-1 പ്രമേഹത്തെ കുറിച്ച് തുറന്നുപറയുകയാണ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. ടൈപ്പ്-1 പ്രമേഹം ബാധിച്ച സമയത്ത് തനിക്കുണ്ടായിരുന്ന നാല് ലക്ഷണങ്ങളെ കുറിച്ചാണ് താരം പങ്കുവയ്ക്കുന്നത്. 

പ്രമേഹത്തെ ഒരു ജീവിതശൈലീരോഗമെന്ന നിലയിലാണ് നാം കാണുന്നത്. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും. ശരീരത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതാകുന്നതും അളവ് കുറയുന്നതുമൊക്കെയാണ് ടൈപ്പ്-2 പ്രമേഹത്തിന് കാരണം. അതേസമയം, പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതെ പോകുന്നതും തുടര്‍ന്ന് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം.

ഇപ്പോഴിതാ താന്‍ അനുഭവിച്ച ടൈപ്പ്-1 പ്രമേഹത്തെ കുറിച്ച് തുറന്നുപറയുകയാണ് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. ടൈപ്പ്-1 പ്രമേഹം ബാധിച്ച സമയത്ത് തനിക്കുണ്ടായിരുന്ന നാല് ലക്ഷണങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ഇക്കാര്യം വീഡിയോ രൂപത്തില്‍ പങ്കുവച്ചത്. 

ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയ നാല് ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് നിക് പറഞ്ഞു. ഇവ നാലും ടൈപ്പ് 1 പ്രമേഹത്തിന്‍റെ പൊതുവെ കാണുന്ന ലക്ഷണങ്ങളാണെന്നും താരം പറയുന്നു. മുമ്പും ഈ രോഗം ബാധിച്ചതിനെ കുറിച്ച് താരം പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

 

13 വയസ്സുള്ളപ്പോഴാണ് തനിക്ക് ടൈപ്പ് വണ്‍ പ്രമേഹമാണെന്ന് തിരിച്ചറിഞ്ഞതെന്ന് താരം അന്ന് പറഞ്ഞിരുന്നു. 'ഞാന്‍ എന്റെ സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് എന്റെ വയറ്റില്‍ എന്തോ ഒരു പ്രശ്‌നമുള്ളതായി തോന്നി. എനിക്ക് ഒരു ഡോക്ടറെ കാണണമെന്ന് ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞു. എന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കി പരിശോധനകള്‍ക്ക് ശേഷം എന്റെ പീഡിയാട്രിഷ്യന്‍ അറിയിച്ചു എനിക്ക് പ്രമേഹമാണെന്ന്. ടൈപ്പ് വണ്‍ പ്രമേഹം. എനിക്കുണ്ടായ എല്ലാ ലക്ഷണങ്ങളും ടൈപ്പ് വണ്ണിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ ഭയന്നു, തകര്‍ന്നു. എന്റെ സ്വപ്‌നങ്ങള്‍ തകരുമോ? എന്റെ സംഗീതം അവസാനിക്കുമോ? ഞാന്‍ ഭയന്നു... എന്നാല്‍ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ തളരില്ലെന്ന്. കടുപ്പമേറിയ ദിനങ്ങളായിരുന്നു. പക്ഷേ എനിക്ക് നല്ല പിന്തുണ ലഭിച്ചു. ഇപ്പോള്‍ 16 വര്‍ഷങ്ങളായി ഞാന്‍ അതിജീവിച്ചുകൊണ്ടിരിക്കുന്നു'- നിക് അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. 

Also Read: പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം ഇതാണ്...

click me!