
ഒരു വർഷമായി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ന്യൂഡിൽസ് ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കഴിച്ച ഒരു കുടുംബത്തിലെ ഒമ്പത് പേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഒക്ടോബർ 5 ന് പ്രഭാതഭക്ഷണത്തിന് ന്യൂഡിൽസ് സൂപ്പ് കഴിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ കഴിച്ചവരിൽ ചില അസ്വസ്ഥകൾ ഉണ്ടായതായും ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിലാണ് സംഭവം. കട്ടികൂടിയ 'സുവാൻ ടാംഗ് ഷി' എന്ന ന്യൂഡിൽസ് വിഭവമാണ് പ്രാതലിൽ ഒൻപത് പേരും കഴിച്ചത്. ഒക്ടോബർ 10 നകം ഏഴ് പേർ മരിച്ചു. അടുത്ത ദിവസം എട്ടാമത്തെയാൾ മരിക്കുകയും ചെയ്തു. ഒമ്പതാമത്തെയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.
വീട്ടിൽ തന്നെ ഉണ്ടാക്കിയ ന്യൂഡിൽസ് ഒരു വർഷത്തോളമായി ഫ്രീസറിൽ സൂക്ഷിച്ചിരുന്നതാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യൂഡിൽസ് സൂപ്പിൽ ഉയർന്ന അളവിൽ 'ബോംഗ്‌ക്രെകിക് ആസിഡ്' (Bongkrekic acid) എന്ന പദാർത്ഥത്തിന്റെ അളവ് കൂടിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
മരിച്ചവരുടെ ശരീരത്തിൽ ഇതിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നു. ബോംഗ്‌ക്രെകിക് ആസിഡ് വളരെ വിഷാംശം ഉള്ളതാണ്, നന്നായി വേവിച്ചാലും ഇതിനെ നീക്കം ചെയ്യാൻ കഴിയില്ലെന്ന് ചൈനയിലെ കാർഷിക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഫാൻ സിഹോംഗ് ബീജിംഗ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് ടെസ്റ്റ് വീഡിയോയുമായി ബോളിവുഡ് താരം; 'കറക്ട്' രീതിയില്‍ അല്ലെന്ന് കമന്റുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam