ഇന്ത്യയില്‍ കൊറോണ വൈറസിന് കാര്യമായ ജനിതക മാറ്റമില്ല; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം

By Web TeamFirst Published Oct 18, 2020, 1:23 PM IST
Highlights

കൊവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം, വാക്സിന്‍ വിതരണം, അതിനുള്ള ഭരണപരമായ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. 

ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും കാര്യമായ ജനിതകവ്യതിയാനമൊന്നും അത് കാണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചു. ഐസിഎംആറും ബയോ ടെക്‌നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ അറിയിപ്പ്.

കൊവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം, വാക്സിന്‍ വിതരണം, അതിനുള്ള ഭരണപരമായ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. മൂന്ന് വാക്‌സിനുകള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്.

ഐസിഎംആറും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വൈറസ് സ്ഥിരതയുള്ളതാണെന്നും വലിയ തോതിലുള്ള ജനിത വ്യതിയാനം കാണിക്കില്ലെന്നും തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യവും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധ വാക്സിന്റെ നി‍ർമ്മാണത്തിനും വിതരണത്തിനുമുള്ള നടപടികൾ പ്രധാനമന്ത്രി  അവലോകനം ചെയ്തു. വാക്സിൻ ലഭ്യമായാൽ അത് വേഗത്തിൽ ജനങ്ങളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ആഗോള സമൂഹത്തെ കൂടി കണക്കിലെടുത്ത് വേണം വാക്സിൻ നിർമ്മാണം. അയ‌ൽരാജ്യങ്ങളെ മാത്രമല്ല മറ്റ് രാഷ്ട്രങ്ങളെയും സഹായിക്കാൻ സജ്ജരായിരിക്കണമെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഡിസംബറോടെ പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 2021 മാര്‍ച്ചോടു കൂടി ഏകദേശം ഏഴ് കോടി ഡോസ് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ഇതിനിടെ റഷ്യയുടെ കൊവിഡ് വാക്സിനായ  സ്പുട്നിക് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിനാണ് ഡിസിജിഐ അനുമതി നല്‍കി. മനുഷ്യരിലെ പരീക്ഷണത്തിന്റെ  2, 3 ഘട്ടങ്ങൾ ഇന്ത്യയിൽ നടത്താനാണ് അനുമതി. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്.

Also Read: വാക്സിൻ നിർമ്മാണ പുരോഗമതി വിലയിരുത്തി മോദി; മാർച്ചിനകം ഏഴ് കോടി ഡോസ് സജ്ജമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്...
 

click me!