കൊവിഡ് ഡയറ്റ്; കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇതൊക്കെ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Web Desk   | Asianet News
Published : Apr 24, 2021, 10:23 PM IST
കൊവിഡ് ഡയറ്റ്; കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഇതൊക്കെ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Synopsis

' ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് വെളുത്തുള്ളി നല്ലതാണ്. ഇതിൽ വിറ്റാമിനുകൾ, ഫോളേറ്റ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവർത്തിക്കുന്നു...' - ഡോ. നമാമി പറഞ്ഞു.   

രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രധാനം എന്ന് പറയുന്നത് ശരിയായ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കുക എന്നതാണ്. ഈ കൊവിഡ് കാലത്ത് പിന്തുടരേണ്ട കൊവിഡ് ഡയറ്റിനെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ‍ഡോ. നമാമി അഗർവാൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

 "വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഒലിവ് ഓയിൽ, ധാന്യങ്ങൾ, പയർവർ​ഗങ്ങൾ എന്നിവയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ‍നല്ല കൊഴുപ്പുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഡോ. നമാമി കുറിച്ചു.

 ഓരോ ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂവും വെളുത്തുള്ളിയും കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നമാമി പറയുന്നു. " ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് വെളുത്തുള്ളി നല്ലതാണ്. ഇതിൽ വിറ്റാമിനുകൾ, ഫോളേറ്റ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവർത്തിക്കുന്നു... - ഡോ. നമാമി പറഞ്ഞു. 

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ പറയുന്നു. ഓറഞ്ചിനേക്കാൾ വിറ്റാമിൻ സമ്പുഷ്ടമായ ഉറവിടമാണ് ‌കിവി. പ്രതിദിനം രണ്ട് കിവികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കിവിയിൽ ഡയറ്ററി ഫൈബറും വിറ്റാമിൻ സി യും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, കൂടാതെ ഫൈബർ നല്ല ദഹനത്തെ നിയന്ത്രിക്കുന്നു. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും അതിനാൽ വീക്കം തടയാൻ സഹായിക്കുമെന്നും ഡോ. നമാമി പറഞ്ഞു. 

 ശരീരത്തിന് എല്ലാ പോഷകങ്ങളും നൽകേണ്ടത് പ്രധാനമാണ്. ഈ കൊവിഡ‍് കാലത്ത് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കണമെന്ന് ഡോ. നമാമി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ