ഇക്കാര്യങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിച്ചു, റിയ ബാനർജി പറയുന്നു

Web Desk   | Asianet News
Published : Apr 05, 2021, 10:48 AM ISTUpdated : Apr 05, 2021, 10:54 AM IST
ഇക്കാര്യങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിച്ചു, റിയ ബാനർജി പറയുന്നു

Synopsis

ഭാരം കുറയ്ക്കാനായി എന്തൊക്കെ കാര്യങ്ങളാണ് റിയ ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.  ദിവസവും കാപ്പി കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് കാപ്പി പൂർണമായി ഒഴിവാക്കുകയായിരുന്നുവെന്ന് റിയ പറയുന്നു. 

ഭാരം കുറയ്ക്കാന്‍ ഡയറ്റും കടുത്ത വ്യായാമങ്ങളും പിന്തുടരുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാവുകയാണ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ റിയ ബാനർജി അങ്കോളയുടെ പുതിയ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്. നാല് വർഷം കൊണ്ട് 42 കാരിയായ റിയ കുറച്ചത് 60 കിലോയാണ്. 

ഭാരം കുറയ്ക്കാനായി എന്തൊക്കെ കാര്യങ്ങളാണ് റിയ ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.  ദിവസവും കാപ്പി കുടിക്കുന്ന ശീലം ഉണ്ടായിരുന്നു. ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചപ്പോൾ ആദ്യം ചെയ്തത് കാപ്പി പൂർണമായി ഒഴിവാക്കുകയായിരുന്നുവെന്ന് റിയ പറയുന്നു. 

ഇടയ്ക്കിടെ സ്നാക്കുകൾ കഴിക്കുന്ന ശീലമുണ്ടായിരുന്നു. അതും ഒഴിവാക്കി. വിശപ്പ് വരുമ്പോൾ ധാരാളം വെള്ളം കുടിക്കും. മാത്രമല്ല ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കാനും തുടങ്ങി.... - റിയ കുറിച്ചു.

മാറ്റം വരാൻ അൽപം സമയമെടുക്കും. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പ്രധാനമായി വേണ്ടത് ക്ഷമയാണെന്നും റിയ പറയുന്നു. പിറന്നാൾ ആഘോഷങ്ങളിലും മറ്റ് പാർട്ടികളിലുമെല്ലാം പോകാറുണ്ടായിരുന്നു. പരിപാടികളിൽ പങ്കെടുക്കുമ്പോൾ കലോറി കുറഞ്ഞതും വളരെ കുറച്ച് ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നതെന്ന് റിയ പറഞ്ഞു.

ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ശ്രദ്ധ കേന്ദ്രീകരിക്കുകയും ദൃഡനിശ്ചയവുമാണ് വേണ്ടതെന്നും റിയ കുറിച്ചു. ബോളിവുഡ് നടൻ സലിൽ അങ്കോളയാണ് റിയയുടെ ഭർത്താവ്.

PREV
click me!

Recommended Stories

ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും
വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്