ഈ നാല് പച്ചക്കറികൾ കഴിച്ചാൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം

By Web TeamFirst Published Jan 16, 2020, 5:49 PM IST
Highlights

ഡയറ്റിൽ പ്രധാനമായി ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് പച്ചക്കറികൾ. ഫെെബർ അടങ്ങിയ പച്ചക്കറികൾ പരമാവധി ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കാലറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന നാല് പച്ചക്കറികൾ ഇവയൊക്കെ...

ക്യാരറ്റ്...‌

കലോറി കുറവുള്ളതും എന്നാൽ ഫെെബർ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാൻ സഹായിക്കുകയും അതോടൊപ്പം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ക്യാരറ്റ് കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതായി നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ ലഘുഭക്ഷണമായി അല്ലെങ്കിൽ രുചികരമായ സൈഡ് ഡിഷ് ആയി ‌ക്യാരറ്റ് കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. 

ഉരുളക്കിഴങ്ങ്...

ഭാരം കുറയ്ക്കാൻ ഉരുളക്കിഴങ്ങിന് കഴിവുണ്ടെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്.  പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്. കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ ദിവസവും ഉരുളക്കിഴങ്ങു കഴിച്ചാൽ മതി. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും പൊട്ടാസ്യവും ശരീരത്തിനു ഭാരം കൂടാതെ നോക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുമെന്ന് 2014ൽ അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷ്യൻ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

കോളിഫ്ളവർ...

കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സൾഫർ അടങ്ങിയ സൾഫോ റാഫെയ്‌ൻ എന്നിവയും ഇതിലുണ്ട്. കലോറി കുറവുള്ളതും ഫെെബർ ധാരാളം അടങ്ങിയ പച്ചക്കറിയാണ് കോളിഫ്ളവർ. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കോശങ്ങളെ ദോഷകരമായ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും കോളിഫ്ളവറിലെ ചില ഘടകങ്ങൾ സഹായിക്കുന്നു. 

ചീര...

ധാരാളം പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറിയാണ് ചീര. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെ നല്ലതാണ് ചീര. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും ചീര കഴിക്കുന്നത് ശീലമാക്കുക. ഹീമോ​​ഗ്ലോബിന്റെ അളവ് കൂട്ടാൻ ചീര വളരെ നല്ലതാണ്. 

click me!