
ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യതയെന്ന് വിദഗ്ധർ. നിലവിൽ ഉയർന്ന തോതിൽ പകരുന്ന കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ മാർച്ചോടെ കുറയുമെന്നാണ് കരുതുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. ഡെൽറ്റയേക്കാൾ വളരെ അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യപാനമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ മെട്രോകളിൽ വ്യാപിച്ചതിന് ശേഷം ഇത് ഗ്രാമീണ മേഖലകളിലേക്ക് വ്യാപിക്കാമെന്നും അഗർവാൾ പറഞ്ഞു.
കൊവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തി.
ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. ഒമിക്രോൺ ഡെൽറ്റയേക്കാൾ വളരെ വേഗത്തിൽ പടരുന്നു എന്നതിന് ഇപ്പോൾ തെളിവുകളുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Read more : ഒമിക്രോണ്‍; വീട്ടിലും ശ്രദ്ധിക്കേണ്ടതുണ്ട്, ഹോം കെയര്‍ മാനേജ്‌മെന്‍റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam