'ഓസ്റ്റിയോപൊറോസിസ്' ചെറിയ കാര്യമല്ല, വേണം കരുതല്‍

By Web TeamFirst Published Jun 8, 2021, 6:29 PM IST
Highlights

ഈ മഹാമാരിക്കാലത്ത് ഓസ്റ്റിയോപൊറോസിസ് പ്രശ്നവുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ദില്ലിയിലെ ദിയോസ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്സ് വിഭാ​ഗം മേധാവി ഡോ.അഭിഷേക് ബൻസൽ പറയുന്നു.

‌കൊവിഡ‍ിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം.ഈ കൊവിഡ് കാലത്ത് പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് ഓസ്റ്റിയോ പൊറോസിസ്.അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് കാരണം. ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു. 

ഈ മഹാമാരിക്കാലത്ത് ഓസ്റ്റിയോപൊറോസിസ് പ്രശ്നവുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ദില്ലിയിലെ ദിയോസ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്സ് വിഭാ​ഗം മേധാവി ഡോ.അഭിഷേക് ബൻസൽ പറയുന്നു.

വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങൾക്ക് കാരണമാകുന്നു. കൊവിഡ് 19 ന് മുമ്പ് ആരോഗ്യകരമായ ഭാരം നിലനിർത്തുന്ന പലരും വ്യായാമത്തിന്റെ അഭാവവും അസന്തുലിതമായ ഭക്ഷണക്രമം കൊണ്ടും പെട്ടെന്ന് ഭാരം വർദ്ധിക്കുന്നു. പെട്ടെന്ന് ഭാരം കൂടുന്നത് സന്ധികളിൽ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമാകുന്നുവെന്നും ഡോ.അഭിഷേക് പറഞ്ഞു. 

ഓസ്റ്റിയോപൊറോസിസിനെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. പ്രായംകൂടുന്നവരില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രൈമറി ഓസ്റ്റിയോപൊറോസിസ് കാണപ്പെടുന്നത്. ചില അസുഖങ്ങളോട് അനുബന്ധമായാണ് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത്.

പ്രൈമറി ഓസ്റ്റിയോപൊറോസിസ് പ്രായമായവരെ ബാധിക്കുമ്പോള്‍, ചെറുപ്പക്കാരെ ബാധിക്കാന്‍ സാധ്യതയുള്ളത് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ആണ്. സ്ത്രീകളിലും പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസിന് സാധ്യതയുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണ്.

ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയങ്ങളിലും സ്ത്രീകള്‍ക്ക് കാല്‍സ്യം കൂടുതലായി വേണം. ഭക്ഷണത്തിലൂടെയും കാല്‍സ്യം സപ്ലിമെന്റുകളിലൂടെയുമാണ് ഈ ആവശ്യം നിറവേറ്റേണ്ടത്. കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ ഡി ക്ക് വലിയ പങ്കുണ്ട്.

ജീവനുള്ള മീനുകളെ ഉപയോഗിച്ച് മാനിക്യൂര്‍; നെയില്‍ ആര്‍ട്ടിസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം

ഭക്ഷണത്തിലൂടെയും മരുന്നിലൂടെയുമൊക്കെ കുടലിലെത്തുന്ന കാല്‍സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് വിറ്റാമിന്‍ ഡിയുടെ സഹായത്തോടെയാണ്. കൊവിഡ് -19 ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona ​


 

click me!