Teenage Vaccination: കൊവാക്‌സിൻ സ്വീകരിച്ച കുട്ടികൾക്ക് പാരസെറ്റാമോള്‍ നല്‍കേണ്ട: ഭാരത് ബയോടെക്

By Web TeamFirst Published Jan 6, 2022, 12:41 PM IST
Highlights

ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്.

കൊവാക്‌സിന്‍ (Covaxin) സ്വീ​ക​രി​ച്ച​തി​നു​ ശേ​ഷം കുട്ടികൾക്ക് പാരസെറ്റാമോള്‍ (Paracetamol) നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാ​ര​ത് ബ​യോ​ടെ​ക് (Bharat Biotech). ചില വാക്സിനുകള്‍ സ്വീകരിച്ചതിന് ശേഷം പാരസെറ്റാമോള്‍ നൽകാറുണ്ട്. എന്നാല്‍ കൊവാക്സിന്‍റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാ​ര​ത് ബ​യോ​ടെ​ക് വ്യക്തമാക്കുന്നത്.

ചില വാക്സിന്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കിയ ശേഷം 500 എംജി പാരസെറ്റമോള്‍ ഗുളികള്‍ നൽകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. അതേസമയം, ഏകദേശം 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 10 മുതല്‍ 20 ശതമാനം വരെ പേര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരിയ തോതിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറുകയും ചെയ്തു. അതിനാല്‍ മരുന്നുകള്‍ കഴിക്കേണ്ട സാഹചര്യമില്ലെന്നും കമ്പനി അറിയിച്ചു.

No paracetamol or pain killers are recommended after being vaccinated with Covaxin: Bharat Biotech pic.twitter.com/hPMb3x2dX3

— ANI (@ANI)

 

 

15നും 18നുമിടയിൽ പ്രായം വരുന്ന കൗമാരക്കാർക്ക് രണ്ട് ദിവസം മുമ്പാണ് വാക്‌സിൻ നൽകാൻ തുടങ്ങിയത്. കൗമാരക്കാർക്ക്  നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്ട്രഷൻ നടത്താം. വാക്സീൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും.

Also Read:  കൗമാരക്കാർക്ക് നൽകുക കൊവാക്സീൻ മാത്രം, പുതിയ മാർഗരേഖയുമായി കേന്ദ്ര സർക്കാർ

click me!